Loading ...

Home USA

ക്നാനായ ഫാമിലി കോൺഫറൻസ് : മയാമിയിൽ രജിസ്ട്രേഷന് ഉജ്‌ജ്വല തുടക്കം

മയാമി: മയാമി സെന്റ് ജൂഡ് ക്നാനായ കാത്തലിക്ക് ദേവാലയത്തിൽ ക്നാനായ കാത്തലിക് ഫാമിലി കോൺഫറൻസ് 2017 ന്റെ രജിസ്ട്രേഷന് ഉജ്‌ജ്വല തുടക്കം. ഡിസംബർ 24 ന് തിരുപ്പിറവിയുടെ തിരുക്കർമങ്ങൾക്കും ദിവ്യബലിക്കും ശേഷമാന് രജിസ്ട്രേഷന് തുടക്കം കുറിച്ചത്. 

ജൂൺ 28 മുതൽ ജൂലൈ ഒന്നു വരെ ഷിക്കാഗോയ്ക്ക് സമീപമുള്ള സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇടവക വികാരി à´«à´¾. സുനി പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തിൽ തന്നെ പത്തിലധികം കുടുംബങ്ങളാണ് രജിസ്ട്രേഷനിൽ പങ്കെടുത്തത്. ‘സഭാ സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആധ്യാത്മികവും വിജ്‌ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വയ്ക്കുവാനും വൈദിക മേലധ്യക്ഷന്മാരും വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫറൻസ് ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു. എല്ലാ ഇടവക ജനങ്ങളും കോൺഫറൻസിൽ പങ്കെടുക്കണമെന്ന് ഇടവക വികാരി à´«à´¾. സുനി പടിഞ്ഞാറേക്കര അഭ്യർഥിച്ചു. 

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Related News