Loading ...

Home health

കൊറോണ വ്യാപനത്തിന് എതിരെ ഓസോണ്‍ തെറാപ്പി;ഗുണങ്ങളും ദോഷങ്ങളും

കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുജിത ഹെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കുറഞ്ഞ സാന്ദ്രതയില്‍ ഓസോണ്‍ തെറാപ്പി ഉപയോഗിക്കുന്നത് കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു . അടഞ്ഞ മുറികളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ അതായത് ആശുപത്രികള്‍ , ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുറഞ്ഞ സാന്ദ്രതയില്‍ ഓസോണ്‍ വാതകം പ്രവഹിപ്പിക്കുന്നത് കൊറോണ വൈറസിനെ നിര്‍വീര്യമാക്കുകയും തന്മൂലം രോഗം പടരുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും എന്നുള്ളതാണ് കണ്ടുപിടിത്തം .എന്താണ് ഓസോണ്‍ തെറാപ്പി ? പല തരത്തിലുള്ള രോഗങ്ങള്‍ ചികില്‍സിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന അധികം സ്വീകരിക്കപ്പെടാത്ത ഒരു ചികിത്സ രീതിയാണ് ഓസോണ്‍ തെറാപ്പി . à´“ക്സിജന്റെ മറ്റൊരു രൂപമായ ഓസോണ്‍ ചികിത്സയുടെ ഭാഗമായി വാതക രൂപത്തിലോ ദ്രവ രൂപത്തിലോ അണുനശീകരണത്തിനായി ഉപയോഗിക്കുന്നു . വര്‍ഷങ്ങളായി ചികിത്സ രംഗത്ത് ഓസോണ്‍ തെറാപ്പി ഉപയോഗിച്ച്‌ പോരുന്നു , എന്നാല്‍ ആരോഗ്യത്തിന് ഹാനികരമാകാം എന്ന ഒരു വാദം ഉന്നയിക്കപ്പെട്ടതിനാല്‍ പലപ്പോഴും à´ˆ ചികിത്സാരീതി അധികമാരും പ്രയോജനപ്പെടുത്താറില്ല .ഓസോണ്‍ തെറാപ്പി ഉപയോഗിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട് . പ്രധാനമായും മൂന്ന് തരത്തിലുള്ള ഓസോണ്‍ ചികിത്സാരീതിയാണ് ഉപയോഗിക്കാറുള്ളത് .ഒന്നാമത്തേത് : മാരകമായ മുറിവുകള്‍ക്കും മറ്റും ഓസോണ്‍ തെറാപ്പി ചികിത്സാരീതി സ്വീകരിക്കുകയാണെങ്കില്‍ , നേരിട്ട് മുറിവുകളിലേക്ക് ഇവ പുരട്ടുകയോ കടത്തിവിടുകയോ ആണ് ചെയ്യുക . ഓസോണ്‍ ശ്വസിക്കാതിരിക്കാന്‍ ഒരു കവചത്തിനകത്തുകൂടിയായിരിക്കും മുറിവുകളിലേക്ക് ഇവ കടത്തി വിടുകയോ പുരട്ടുകയോ ചെയ്യുക .രണ്ടാമത്തെ ചികിത്സ രീതി ഞരമ്ബില്‍ കൂടി രക്തത്തിനുള്ളിലേക്ക് കുത്തി വെക്കുകയാണ് . എന്നാല്‍ à´ˆ ചികിത്സാരീതിക്ക്‌ ഒരുപാട് ദൂഷ്യവശങ്ങളുണ്ട് . മൂന്നാമത്തെ ചികിത്സാരീതി ഓസോണ്‍ ഓക്സിജനുമായി കലര്‍ത്തി ദശക്കുള്ളിലേക്ക് കുത്തി വെക്കുക എന്നതാണ് . ഓസോണ്‍ തെറാപ്പി ചികിത്സ രീതി ഉപയോഗിക്കുന്നവര്‍ , à´…à´µ ശ്വസിക്കാതിരിക്കുവാന്‍ വേണ്ടി വളരെയധികം മുന്‍കരുതലുകള്‍ എടുക്കേണ്ടതും ശ്രദ്ധ ചെലുത്തേണ്ടതുമാണ് .അധിക സാന്ദ്രതയില്‍ ഓസോണ്‍ ഉപയോഗിച്ചാല്‍ മനുഷ്യരില്‍ ശ്വാസതടസം , കണ്ണെരിച്ചില്‍ , തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും .ഇത്തരത്തില്‍ ഒരു സാഹചര്യത്തിലാണ് ഫ്യൂജിത ഹെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കുറഞ്ഞ സാന്ദ്രതയില്‍ ഓസോണ്‍ തെറാപ്പി കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും എന്ന നിരീക്ഷണത്തില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ല എങ്കില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്ന ഓസോണ്‍ തെറാപ്പി കൊറോണക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ലോകത്തിന് ആശ്വാസം പകരുന്ന മഹത്തായ ഒരു കണ്ടുപിടിത്തം ആയിരിക്കും ഇത് എന്നതില്‍ യാതൊരു സംശയവുമില്ല .

Related News