Loading ...

Home health

ചില സാനിറ്റൈസറുകളില്‍ കാണപ്പെടുന്ന മെഥനോള്‍ അന്ധതയ്ക്ക് കാരണമാകും

ഈ കൊറോണക്കാലത്ത് ഏറ്റവും കൂടുതലായി ആളുകള്‍ വാങ്ങുന്ന വസ്തുവാണ് 'ഹാന്‍ഡ് സാനിറ്റൈസറുകള്‍'. പലതരത്തിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഇന്ന് വിപണിയിലുണ്ട്. മണമുള്ളതും മണമില്ലാത്തതും ഉണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ കുറച്ച്‌ അളവില്‍ മദ്യം അടങ്ങിയിട്ടുണ്ട്, ഇത് അണുനാശിനി ആയി പ്രവര്‍ത്തിക്കുന്നു.

എന്നാല്‍, ചില സാനിറ്റൈസറുകളില്‍ വിഷാംശം അടങ്ങിയ ആല്‍ക്കഹോളാണ് ഉപയോ​ഗിക്കുന്നത്. ഇത് കാഴ്ച്ച ശക്തി കുറയുന്നതിനും കഠിനമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.

122 ഓളം സാനിറ്റൈസര്‍ സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 5 എണ്ണത്തില്‍ മാരകമായ മെഥനോള്‍ സാന്നിധ്യം കണ്ടെത്തി. 45 എണ്ണമാകട്ടെ ലേബല്‍ സവിശേഷതകളുമായി പൊരുത്തപ്പെടുന്നുമില്ല. ഇതില്‍ നാല് ശതമാനത്തോളം മാരകമായ മെഥനോള്‍ സാന്നിധ്യവും കണ്ടെത്തി. ഇതുമൂലം മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടാതെ അന്ധതയ്ക്കും കാരണമാകാമെന്നാണ് റിപ്പോര്‍ട്ട്.

2020 ഓഗസ്റ്റ് 31 ലെ സിജിഎസ്‌ഐ റിപ്പോര്‍ട്ടില്‍ മുംബൈ, നവി മുംബൈ, താനെ, മാര്‍ക്കറ്റില്‍ ലഭ്യമായ ഹാന്‍ഡ് സാനിറ്റൈസറുകളെക്കുറിച്ച്‌ ഒരു പഠനം നടത്തിയതായി പറയുന്നു.
2020 ഓഗസ്റ്റില്‍ അംഗീകൃത ലബോറട്ടറിയില്‍ 120 ലധികം ഹാന്‍ഡ് സാനിറ്റൈസര്‍ സാമ്ബിളുകളില്‍ 'ഗ്യാസ് ക്രോമാറ്റോഗ്രാഫി' പരിശോധന നടത്തി.

'എഥനോള്‍' (എഥൈല്‍ ആല്‍ക്കഹോള്‍) അടങ്ങിയിരിക്കുന്നതായി ലേബല്‍ ചെയ്തിട്ടുള്ള ചില ഹാന്‍ഡ് സാനിറ്റൈസറുകളില്‍ 'മെഥനോള്‍' (methanol) പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ 'വുഡ് ആല്‍ക്കഹോള്‍' എന്നും അറിയപ്പെടുന്നു. ഉപഭോക്താക്കള്‍ മെത്തനോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.

ഹാന്‍ഡ് സാനിറ്റൈസറുകളില്‍ വിഷ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ഛര്‍ദ്ദി, തലവേദന എന്നിവ അനുഭവപ്പെടാം. 60 ശതമാനം എത്തനോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസറുകള്‍ ഉപയോ​ഗിക്കുന്നതാണ് നല്ലത്.

ഹാന്‍ഡ് സാനിറ്റൈസര്‍ വാങ്ങുമ്ബോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍….

1. കടകളില്‍ നിന്ന് വാങ്ങുന്ന സാനിറ്റൈസറുകള്‍ ഗുണനിലവാരം ഉള്ളതാണോ എന്ന് ഉറപ്പാക്കുക.

2. സാനിറ്റൈസര്‍ വാങ്ങുന്നതിനുമുമ്ബ് കുപ്പിയില്‍ അതില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ എഴുതിയിരിക്കുന്നത് കഴിയുമെങ്കില്‍ വായിച്ചു നോക്കുക.

3. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും, രോഗിയായ ഒരാളെ പരിചരിക്കുമ്ബോള്‍, ഉപരിതലങ്ങള്‍ തൊട്ടതിനുശേഷം, വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷമൊക്കെ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധര്‍ പറയുന്നു.

4. 60 ശതമാനം മദ്യം അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കാം. ഇത് രോഗ ബാധിതരാകാതിരിക്കാനും മറ്റുളളവരിലേക്ക് വൈറസ് ബാധ പകരുന്നത് തടയാനും സഹായിക്കും.

5. കാലാവധി കഴിഞ്ഞ സാനിറ്റൈസറുകള്‍ വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

6.'ടോക്സിക് മെത്തനോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ വാങ്ങാതിരിക്കുക. കാരണം ടോക്‌സിക് മെഥനോള്‍ സാനിറ്റൈസറുകളില്‍ നിരോധിച്ചിട്ടുള്ളതാണ്‌ . ഹാന്‍ഡ് സാനിറ്റൈസറുകളില്‍ ഇത് ഉപയോഗിക്കുന്നതിന് നിരോധിച്ചിരിക്കുന്നു.

Related News