Loading ...

Home USA

അമേരിക്കയിൽ കാട്ടുതീ പടരുന്നു; മൂന്ന് മരണം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മുന്നുപേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി . ശക്തമായ കാറ്റുവീശുന്നതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ മൂന്നാഴ്ചയായി കാട്ടുതീ പടരുകയാണ്. ദിവസത്തില്‍ 40 കിലോമീറ്റര്‍ എന്ന തോതില്‍ പടരുന്ന കാട്ടുതീയില്‍ നിരവധി വീടുകളാണ് കത്തിനശിച്ചത്. കനത്ത പുകയെ തുടര്‍ന്ന് പ്രദേശത്തു നിന്നു ആയിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഓഗസ്റ്റ് പകുതി മുതല്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ 8 പേര്‍ മരണപ്പെട്ടിരുന്നു. 36,00 ഓളം കെട്ടിടങ്ങളും തീപിടുത്തത്തില്‍ നിശിച്ചു.

Related News