Loading ...

Home health

കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി കൂട്ടാന്‍ നെല്ലിക്ക കഴിക്കാം

കൊവി‍ഡ് കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ഇവ ദുര്‍ബലമായാല്‍, അത് നമ്മുടെ ജീവന്‍ തന്നെ അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ആരോഗ്യകരവും സമതുലിതമായതുമായ, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണക്രമം പിന്തുടരുക എന്നത്, നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ്. ഈ സമയത്ത് നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. പ്രതിരോധശേഷി കൂട്ടാന്‍ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും നെല്ലിക്കയ്ക്ക് സാധിക്കും. നെല്ലിക്ക കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. നിരവധി രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബന്നമാണ് നെല്ലിക്ക. ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യാനും, മുഖക്കുരു, താരന്‍ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ആരോഗ്യകരമായ ബോഡി മാസ്സ് ഇന്‍ഡക്സ് (ബി‌എം‌ഐ) നേടാന്‍ നെല്ലിക്കയ്ക്ക് കഴിയും. ഇതില്‍ അടങ്ങിയിട്ടുള്ള നാരുകള്‍‌ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Related News