Loading ...

Home USA

അമേരിക്കന്‍ സിറ്റി ബാങ്കിന് ആദ്യമായി വനിത സി.ഇ.ഒ

അമേരിക്കയിലെ ബാങ്കിങ് ഭീമനായ സിറ്റി ഗ്രൂപ്പിന്‍റെ ആദ്യ വനിതാ സിഇഒ ആയി നിലവിലെ പ്രസിഡന്‍റും ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മേധാവിയുമായിരുന്ന ജെയ്ന്‍ ഫ്രേസര്‍ ചുമതലയേല്‍ക്കാനൊരുങ്ങുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ചുമതല വഹിക്കുന്ന മൈക്കല്‍ കോര്‍ബറ്റ് വിരമിക്കാനൊരുങ്ങുന്നതോടെയാണ് ബാങ്കിന്‍റെ പുതിയ തീരുമാനം. സ്കോട്ലന്‍ഡില്‍ ജനിച്ച ഫ്രേസര്‍ പതിനാറ് വര്‍ഷമായി സിറ്റി ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. 19 രാജ്യങ്ങളുമായുള്ള ബിസിനസിന്‍റെ മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്ന ജേന്‍ ഫ്രേസറിന് ബാങ്കിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി ഗ്രൂപ്പിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഒരാളായ ജോണ്‍ ദുഗാന് പറയുന്നു.

Related News