Loading ...

Home health

രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കാം

രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

1. ഇരുമ്പ്  ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികള്‍, ഇലകറികള്‍, ഇറച്ചി, മത്സ്യം, മുട്ട, ബീന്‍സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ഹീമോഗ്ലോബിന്‍റെ കുറവിന് മാതളം കഴിക്കുന്നത് ഗുണം ചെയ്യും. കാത്സ്യം , ഇരുമ്ബ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വര്‍ധിപ്പിച്ച്‌ വിളര്‍ച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും.

3. ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്ബിന്‍റെ അംശം കൂടുതലായത് കൊണ്ടുതന്നെ ഈന്തപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്.

4. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഹീമോ​​ഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.

5. ഇരുമ്പിന്റെ  അംശം ഉണ്ടെന്നതിനൊപ്പം ഉയര്‍ന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

6. പയറുവര്‍ഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ ഹീമോഗ്ലോബിന്‍ നിരക്ക് ഉയര്‍ത്തും. പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതും നല്ലതാണ്.



Related News