Loading ...

Home USA

ചൈനീസ്​ ഉല്‍പ്പന്നങ്ങള്‍ക്ക്​ നിരോധ​നമേര്‍പ്പെടുത്തി അമേരിക്ക

വാഷിങ്​ടണ്‍: ചൈനീസ്​ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌​ അമേരിക്ക . കമ്ബ്യൂട്ടര്‍ ഭാഗങ്ങള്‍, കോട്ടണ്‍, വസ്​ത്രങ്ങള്‍, കേശ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവക്കാണ്​ നിരോധനം. മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങ്​ ​പ്രവിശ്യയിലെ നിര്‍ബന്ധിത ലേബര്‍ ക്യാമ്ബുകളിലെ തൊഴിലാളികളെക്കൊണ്ടാണ്​ ഇവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ യു.എസിന്റെ  നടപടി.

കോവിഡ്​ 19 വ്യാപനത്തോടെ യു.എസ്​ -ചൈന ബന്ധം വഷളായിരുന്നു. ലോകത്തില്‍ കോവിഡ്​ പടര്‍ന്നുപിടിക്കാന്‍ കാരണം ചൈനയാണെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു. ഷിന്‍ജിയാങ്​ ​പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനം, ഹോ​ങ്കോങ്ങി​െന്‍റ സ്വയം ഭരണം, തിബറ്റ്,​ സാ​ങ്കേതികവിദ്യ മോഷണം തുടങ്ങിയ ആരോപണ​ങ്ങളോടെ ബന്ധം കൂടുതല്‍ വഷളായി.ഷിന്‍ജിയാങ്​ ഉയിഗൂര്‍ പ്രദേശത്ത്​ ചൈനീസ്​ സര്‍ക്കാര്‍ കമ്ബനികളും സംഘടനകളും തൊഴിലാളികളെ നിര്‍ബന്ധിച്ച്‌​ പണിയെടുപ്പിച്ചാണ്​ ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ചൈനീസ്​ സര്‍ക്കാര്‍ ഈ വിഭാഗ​ങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഉല്‍പ്പന്നങ്ങള്‍ക്ക്​ നിരോധനമേര്‍പ്പെടുത്തിയ ശേഷം ഡിപ്പാര്‍ട്ട്​മെന്‍റ്​ ​ഓഫ്​ ഹോംലാന്‍ഡ്​ സെക്യൂരിറ്റി വ്യക്തമാക്കി.

ചൈനീസ്​ സര്‍ക്കാര്‍ ഷിന്‍ജിയാങ്​ മേഖലയിലെ ഉയിഗൂര്‍ മുസ്​ലിം വിഭാഗത്തെ പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ആരോപിച്ച്‌​ 28 ചൈനീസ്​ സംഘടനകളെയും കമ്ബനികളെയും ​അമേരിക്ക നേരത്തേ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Related News