Loading ...

Home USA

വൈ​റ്റ് ഹൗ​സി​ലേക്ക് വന്ന ക​ത്തി​ല്‍ മാ​ര​ക വി​ഷം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​ലേ​ക്ക് വ​ന്ന ക​ത്തി​ല്‍ മാ​ര​ക വി​ഷ​മു​ള്ള വ​സ്തു ക​ണ്ടെ​ത്തി.റ​സി​ന്‍ എ​ന്ന മാ​ര​ക വി​ഷ​പ​ദാ​ര്‍​ഥ​മാ​ണ് ക​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കാ​ന​ഡ​യി​ല്‍ നി​ന്നാ​ണ് ക​ത്ത് അ​യ​ച്ച​ത്.

വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്ബ് ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി വി​ഷ വ​സ്തു അ​ട​ങ്ങി​യ കാ​ര്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​വ​ണ​ക്കി​ല്‍ നി​ന്ന് വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന വി​ഷ​വ​സ്തു​വാ​ണ് റ​സി​ന്‍. à´Žâ€‹à´«àµà´¬à´¿â€‹à´â€‹à´¯àµà´‚ അ​മേ​രി​ക്ക​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പോ​സ്റ്റ​ല്‍ വി​ഭാ​ഗ​വും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് എ​ഫ്ബി​ഐ അ​റി​യി​ച്ചു.വൈ​റ്റ് ഹൗ​സ് അ​ധി​കൃ​ത​രോ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മോ ഇ​തു​സം​ബ​ന്ധി​ച്ച്‌ പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ല.

Related News