Loading ...

Home USA

ബ്രിയോണ ടെയ്‌ലര്‍ കേസ്;അമേരിക്കയില്‍ പ്രതിഷേധങ്ങൾ ശക്തിപ്രാപിക്കുന്നു

കറുത്തവര്‍ഗക്കാരിയായ ബ്രിയോണ ടെയ്‌ലര്‍ എന്ന് 26 വയസ്സ് പ്രായമുണ്ടായിരുന്ന മെഡിക്കല്‍ ടെക്‌നീഷ്യന്റെ കൊലപാതകം യുഎസ്സിലെ ലൂയിസ് വില്ലയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നു. ബ്രിയോണ ടെയ്‌ലറിന്റെ കൊലപാതകത്തില്‍ ആര്‍ക്ക് മേലും നേരിട്ട് കുറ്റം ചുമത്താത്ത കോടതി നടപടിക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനത്തിനിടെ ഒരു പൊലീസ് ഓഫീസര്‍ക്ക് വെടിയേറ്റു. മാര്‍ച്ച്‌ 13ന് ബ്രിയോണയുടെ വീട്ടിലെത്തിയ ഓഫീസര്‍മാര്‍ അവരെ വെടിവച്ച്‌ വീഴ്ത്തുകയായിരുന്നു. ബ്രെറ്റ് ഹാന്‍കിന്‍സണ്‍ എന്ന ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. എന്നാല്‍ ഇത് ബ്രിയോണയെ കൊന്നതിനായിരുന്നില്ല, അയല്‍വാസിയുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് വെടിയുതിര്‍ത്തതിനായിരുന്നു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റമൊന്നും ചുമത്തിയതുമില്ല. അതേസമയം ഇന്നലെ വെടിയേറ്റ പൊലീസ് ഓഫീസറുടെ നില സംബന്ധിച്ച്‌ വിവരം ലഭ്യമല്ല. ലൂയിവില്ലെയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസിന് പുറമെ നാഷണല്‍ ഗാര്‍ഡിനേയയും നിയോഗിച്ചു. മേയര്‍ ഗ്രെഗ് ഫിഷര്‍ മൂന്ന് ദിവസത്തേയ്ക്ക് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിയോണയെ കൊലപ്പെടുത്തിയ വെളുത്തവര്‍ഗക്കാരായ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നു. എന്നാല്‍ തെളിവില്ലെന്ന് പറഞ്ഞ് ഈ ആവശ്യം കോടതി തള്ളുകയാണുണ്ടായത്. ഡിറ്റക്ടീവ് മൈല്‍സ് കോസ്‌ഗ്രോവ് ആണ് ബ്രിയോണിയെ കൊലപ്പെടുത്തുംവിധം വെടിവച്ചതെന്നാണ് അനുമാനം. കോസ്‌ഗ്രോവും ഹാന്‍കിന്‍സണും ജൊനാഥന്‍ മാറ്റിംഗ്ലിയും ചേര്‍ന്നാണ് വെടിവയ്പ് നടത്തിയത്. സ്വയരക്ഷയ്ക്കായി വെടിവച്ചു എന്നാണ് ജൊനാഥന്റേയും മൈല്‍സ് കോസ്‌ഗ്രോവിന്റേയും വാദം. ബ്രിയോണിയുടെ കൊലപാതകത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരമായി 12 മില്യണ്‍ ഡോളറാണ് അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് വളരെ ബുദ്ധിപരമായ നടപടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു.

Related News