Loading ...

Home USA

ടെക്സസില്‍ വോട്ടര്‍ റജിസ്ട്രേഷന് റിക്കാര്‍ഡ് വര്‍ധന

ഓസ്റ്റിന്‍: ടെക്സസില്‍ വോട്ടര്‍ റജിസ്ട്രേഷനില്‍ സര്‍വകാല റിക്കാര്‍ഡ്. 2016 ല്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റജിസ്റ്റര്‍ ചെയ്തവരേക്കാള്‍ 1.5 മില്യണ്‍ പുതിയ വോട്ടര്‍മാരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം 800,000 വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു.

ടെക്സസ് സംസ്ഥാനത്തെ 16.6 മില്യണ്‍ വോട്ടര്‍മാരാണ് 2020ലെ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് അര്‍ഹത നേടിയത്. വോട്ടര്‍ റജിസ്ട്രേഷനുള്ള അവസരം ഒക്ടോബര്‍ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷന്‍ അഡ്മിനിസ്ട്രേട്ടര്‍ അറിയിച്ചു.

പുതിയതായി വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചവരുടെ വോട്ടുകള്‍ പൊതുതെരഞ്ഞെടുപ്പില്‍ ടെക്സസിനെ സംബന്ധിച്ചു നിര്‍ണായകമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ഇതുവരെ ട്രംപിനാണ് മേല്‍കൈ എങ്കിലും, ഈ തെരഞ്ഞെടുപ്പോടെ അതിനറുതി വരുത്തുന്നതിനു ഡമോക്രാറ്റുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ജൂലൈയില്‍ നടന്ന റണ്‍ ഓഫ് മത്സരങ്ങളില്‍ ഡമോക്രാറ്റുകളാണ് കൂടുതല്‍ വോട്ടുകള്‍ നേടിയത്.

Related News