Loading ...

Home Africa

നൈ​ജീ​രി​യ​യി​ല്‍ പോ​ലീ​സ് ക്രൂ​ര​ത​ക​ള്‍​ക്കെ​തിരെ വൻ പ്ര​തി​ഷേ​ധം; ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ല്‍ പോ​ലീ​സ് ക്രൂ​ര​ത​ക​ള്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നൈ​ജീ​രി​യ​യി​ലെ ല​ഗോ​സി​ലാ​ണ് സം​ഭ​വം. ഒ​രു​ സാ​ധാ​ര​ണ​ക്കാ​ര​നും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൊല്ലപ്പെട്ടത്.പോ​ലീസിനെതിരായി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം ആ​റു ദി​വ​സം പി​ന്നി​ട്ടു. പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​നു വ​ഴി​മാ​റി​യ​താ​ണ് ര​ണ്ടു പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.വ്യാ​ജ കേ​സു​ക​ളി​ല്‍ പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നെ​തി​രെ​യും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ള്‍​ക്കു​മെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി​യ​തും കു​റ്റം ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സി​നെ​തി​രാ​യ നി​ല​പാ​ട് ജ​ന​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related News