Loading ...

Home health

അമ്മമാരില്‍ നിന്ന് നവജാത ശിശുക്കള്‍ക്ക് രോഗം പകരാനുള്ള സാധ്യത കുറവ്

 à´¨àµà´¯àµ‚യോര്‍ക്ക്: കോവിഡ് ബാധിതരായ അമ്മമാരില്‍ നിന്ന് നവജാത ശിശുക്കള്‍ക്ക് രോഗം പകരാനുള്ള സാധ്യത കുറവ് എന്ന പഠനവുമായി യു എസിലെ കൊളംബിയ യൂണിവേഴ്സിറ്റി. ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷക്കാരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഗവേഷണഫലം ജമാ പീഡിയാട്രിക്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.മാര്‍ച്ച്‌ പതിമൂന്നുമുതല്‍ ഏപ്രില്‍ ഇരുപത്തിനാലു വരെ കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് à´ˆ ഗവേഷണത്തിനായി നിരീക്ഷിച്ചത്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും 'അമ്മ മാരെയും താമസിപ്പിച്ചത്. ശുചിത്വം പാലിച്ച്‌ മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍നിന്ന് കുട്ടികളിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യവാനാണെന്നും രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും' ലേഖലമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനര്‍മാന്‍ പറഞ്ഞു.മുലയൂട്ടുമ്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു.

Related News