Loading ...

Home USA

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പില്‍ ജനപിന്തുണ ആര്‍ക്കൊപ്പം; പുതിയ സ​ര്‍​വേ​ റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ടുള്ള പുതിയ സ​ര്‍​വേ​കളില്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​ക്കാ​ള്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ മുന്നില്‍. എ​ബി​സി ന്യൂ​സും വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റും ചേ​ര്‍​ന്ന് ന​ട​ത്തി​യ സ​ര്‍​വേ​യി​ലും ട്രം​പി​നേ​ക്കാ​ള്‍ മു​ന്നി​ലാ​ണ് ബൈ​ഡ​ന്‍. കാ​ര്‍​നെ​ഗീ എ​ന്‍‌​ഡോ​വ്‌​മെ​ന്‍റ് ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പീ​സ്, ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ്-​സെ​യ്സും പെ​ന്‍‌​സി​ല്‍‌​വാ​നി​യ സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ന​ട​ത്തി​യ സ​ര്‍​വേ ഫ​ല​ങ്ങ​ളി​ലും ജ​ന​പി​ന്തു​ണ​ ബൈ​ഡ​ന് അ​നു​കൂ​ല​മാണ്. ഇ​ന്ത്യ​ന്‍ വം​ശ​ജ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും പി​ന്തു​ണ ജോ ​ബൈ​ഡ​നാ​ണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബൈ​ഡ​നും ക​മ​ല ഹാ​രി​സി​നും 17 ശ​ത​മാ​നം ജ​ന​പി​ന്തു​ണ​യാ​ണ് സ​ര്‍​വേകളില്‍​യി​ല്‍ ല​ഭി​ച്ച​ത്. കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്ത​തി​ലെ വീ​ഴ്ച ട്രം​പി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍.

Related News