Loading ...

Home Australia/NZ

ന്യൂസിലന്‍ഡ്​ തെരഞ്ഞെടുപ്പ്​;ജസീന്ത ആര്‍ഡന്​ മുന്നേറ്റം

വെല്ലിങ്​ടണ്‍: ന്യൂസിലന്‍ഡ്​ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്​ മുന്നേറ്റം. ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത്​ വരുമ്പോൾ വ്യക്​തമായ മൂന്‍തൂക്കത്തോടെ മുന്നേറുകയാണ്​ ജസീന്ത.ജസീന്തയുടെ നേതൃത്വത്തിലുള്ള സെന്‍റര്‍-ലെഫ്​റ്റ്​ ലേബര്‍ പാര്‍ട്ടി 49.9 ശതമാനം വോട്ടുകള്‍ നേടി. 120 à´…à´‚à´— പാര്‍ലമെന്‍റില്‍ 64 സീറ്റുകളാവും ജസീന്ത ആര്‍ഡന്​ ലഭിക്കുക. ജസീന്തയുടെ എതിരാളിയും സെന്‍റര്‍-റൈറ്റ്​ നാഷണല്‍ പാര്‍ട്ടി നേതാവുമായ ജുഡിത്ത്​ കോളിന്‍സിന്​ 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ്​ നേടാനായത്​. പാര്‍ട്ടിയുടെ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്​.​കോവിഡ്​ പ്രതിരോധം മുന്‍നിര്‍ത്തിയായിരുന്നു ജസീന്ത ആര്‍ഡനിന്റെ  പ്രചാരണം. കോവിഡ്  സമൂഹ വ്യാപനം തടയാനായത്​ അവര്‍ പ്രധാനനേട്ടമാക്കി ഉയര്‍ത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കേവലം 25 പേര്‍ മാത്രമാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

Related News