Loading ...

Home USA

ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. à´‡à´¤àµà´°à´¯àµà´‚ മോശം സ്ഥാനാര്‍ഥിയോട് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്നും ട്രംപ് പറഞ്ഞു. ജോര്‍ജിയയിലെ മക്കോണില്‍നടന്ന തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 

à´ˆ റാലിയില്‍ ബൈഡനുനേരേ രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ് ട്രംപ് നടത്തിയത്. അമേരിക്കന്‍ സംസ്കാരത്തോട് പുച്ഛംമാത്രമാണ് ഡെമോക്രാറ്റുകള്‍ക്കെന്നും അമേരിക്കയെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് ആവര്‍ത്തിച്ചു.  à´…ഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related News