Loading ...

Home USA

അമേരിക്കയിലെ ആശുപത്രികള്‍ക്ക് നേരെ റഷ്യയുടെ സൈബര്‍ ആക്രമണം

വാഷിങ്ടണ്‍: അമേരിക്കന്‍ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ സംസാരിക്കുന്ന ഹാക്കര്‍മാരുടെ സംഘം സൈബര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. റാന്‍സംവെയര്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടു.
ആക്രമണത്തിന് പിന്നില്‍ യു.എന്‍.‌സി 1878 എന്നറിയപ്പെടുന്ന ഈസ്റ്റര്‍ യൂറോപ്യന്‍ ഹാക്കര്‍ സംഘമാണ്. ഈയാഴ്ച മാത്രം മൂന്ന് ആശുപത്രികള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി യു.എസ് ആസ്ഥാനമായ സൈബര്‍ സുരക്ഷ സ്ഥാപനം മാന്‍ഡിയന്‍റ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ചാള്‍സ് കാര്‍മാക്കല്‍ പറഞ്ഞു.ആക്രമണത്തെ കുറിച്ച്‌ എഫ്.ബി.ഐ, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് എന്നിവക്ക് മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. à´¸àµˆà´¬à´°àµâ€ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.നവംബര്‍ മൂന്നിന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യു.എന്‍‌.സി 1878 ഹാക്കര്‍ സംഘം വോട്ടെടുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Related News