Loading ...

Home Africa

മാലിയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ വ്യോമാക്രമണം;50ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ബൊമാകോ: മാലിയില്‍ ഫ്രാന്‍സ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 50ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ 2014ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ രൂപവത്കരിച്ച സേനയായ ബാര്‍ഖെയ്ന്‍ സേനയാണ് ആക്രമണത്തിന് പിന്നില്‍. വെള്ളിയാഴ്ചയാണ് ബുര്‍ക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്ക് സമീപത്തെ പ്രദേശത്ത് ആക്രമണം നടന്നത്. ഓപ്പറേഷനില്‍ നാല് തീവ്രവാദികളെ പിടികൂടിയതായും സൈനിക വക്താവ് ഫ്രെഡറിക് ബാര്‍ബ്രി പറഞ്ഞു.3,000 സൈനികരെ വിന്യസിച്ച്‌ ഗ്രേറ്റര്‍ സഹാറയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും നടക്കുന്നതായും ,അദ്ദേഹം അറിയിച്ചു. "ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന 50 ഓളം ജിഹാദികളെ വധിക്കുകയും അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു" ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി പറഞ്ഞു.

Related News