Loading ...

Home USA

അമേരിക്കയില്‍ ഇഞ്ചോടിഞ്ചു പോരാട്ടം ; വാച്ച്‌ പാര്‍ട്ടി നടത്തി ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പിന്റെ ഫല സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു . ഇപ്പോള്‍ പുറത്തുവരുന്ന കണക്കനുസരിച്ച്‌ 119 ഇലക്‌ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണ്. 92 വോട്ടുകള്‍ ട്രംപും പിന്നാലെയുണ്ട്. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വീറും വാശിയുമായി ഇത്തവണത്തെ തിരഞ്ഞെടുപ്പിലുള്ളത്. അതേസമയം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലാണ് ഉള്ളത്. 250ഓളം അതിഥികള്‍ പങ്കെടുക്കുന്ന വാച്ച്‌ പാര്‍ട്ടി നടത്തുകയാണ് ട്രംപ്. കോവിഡ് ഭീതി നിലനില്‍ക്കുമ്ബോഴാണ് ട്രംപ് ഇത്തരത്തില്‍ വാച്ച്‌ പാര്‍ട്ടി നടത്തുന്നതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ ആദ്യ ഫല സൂചനകള്‍ ബൈഡനു അനുകൂലമാണ്.

Related News