Loading ...

Home USA

ഫിലാഡൽഫിയ സീറോ മലബാർ പള്ളിക്ക് പുതിയ പാരീഷ് കൗൺസിൽ

ഫിലാഡൽഫിയ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ 2017–2018 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗൺസിലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാർ, ഇടവകവികാരി നാമനിർദ്ദേശം ചെയ്ത മറ്റ രണ്ട് കൈക്കാരന്മാർ, ഇടവകയിലെ വിവിധ കുടുംബവാർഡുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു വാർഡ് പ്രസിഡന്റുമാർ, സൺഡേ സ്കൂൾ പ്രതിനിധി, ഭക്‌തസംഘടനകളുടെ പ്രതിനിധി, യുവജനങ്ങൾ ഉൾപ്പെടെ നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് പുതിയ പാരീഷ് കൗൺസിൽ.

മോഡി ജേക്കബ്, ജോസ് തോമസ്, റോഷിൻ പ്ലാമൂട്ടിൽ, ഷാജി മിറ്റത്താനി എന്നിവർ കൈക്കാരന്മാരും, ഒമ്പതു കുടുംബകൂട്ടായ്മകളെ പ്രതിനിധീകരിച്ച് ഷാജി മിറ്റത്താനി (സെ. അൽഫോൻസാ), ബിജു മാത്യു (സെ. ചാവറ), ടോജോ ജോസ് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ), സിബിച്ചൻ മുക്കാടൻ (സെ. മദർ തെരേസാ), ജോബി ജോർജ് കൊച്ചുമുട്ടം (സെ. ജോർജ്), ലിസി തലോടി (സെ. ന്യൂമാൻ), റോഷിൻ പ്ലാമൂട്ടിൽ (സെ. ജോസഫ്), ജയിംസ് കുരുവിള (സെ. മേരീസ്), ടിജോ പറപ്പുള്ളി (സെ. തോമസ്) എന്നിവരും, സെ. വിൻസന്റ് ഡി പോൾ, എസ്. എം. സി. സി, മരിയൻ മദേഴ്സ് എന്നീ സംഘടനകളുടെ പ്രതിനിധിയായി അനിതാ ബോസ്, മോഡി ജേക്കബ് (മതബോധന സ്കൂൾ), മലിസാ മാത്യു, എബിൻ മത്തായി (യുവജനം), നോമിനേറ്റുചെയ്യപ്പെട്ടവരായി സണ്ണി പടയാറ്റി, ജിമ്മി ചാക്കോ, സാജു കെ. പോൾ, ഷേർളി സെബാസ്റ്റ്യൻ ചാവറ എന്നിവരാണ് പുതിയ പാരിഷ് കൗൺസിൽ അംഗങ്ങൾ. ജിമ്മി ചാക്കോ, സാജു കെ. പോൾ എന്നിവർ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ. സെബാസ്റ്റ്യൻ മാത്യു (ബെന്നി) ഓഡിറ്റർ. ടോം പാറ്റാനി പാരിഷ് സെക്രട്ടറിയും, അക്കൗണ്ടന്റുമാണ്.

മതബോധനസ്കൂൾ, ഇടവകയിൽ പ്രവർത്തിക്കുന്ന ഭക്‌തസംഘടനകൾ എന്നിവയുടെ ഭാരവാഹികൾ: ജേക്കബ് ചാക്കോ (സി.സി.ഡി. പ്രിൻസിപ്പാൾ), ജോസ് മാളേയ്ക്കൽ (സിസിഡി വൈസ് പ്രിൻസിപ്പാൾ), സോണി തോമസ് (സെ. വിൻസന്റ് ഡി പോൾ), ജോർജ് വി. ജോർജ് (എസ്എംസിസി), അനിതാ ബോസ് (മരിയൻ മദേഴ്സ്). ജോജി ചെറുവേലിൽ (പിടിഎ).

2017 ജനുവരി 29–നു വിശുദ്ധ കുർബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ പുതിയ കൈക്കാരന്മാരും, കമ്മിറ്റി അംഗങ്ങളും ഏറ്റുപറഞ്ഞ് പ്രതിജ്‌ഞ ചെയ്തു. തദവസരത്തിൽ ഫാ. ജോണിക്കുട്ടി പുലിശേരി 2015–16 വർഷങ്ങളിലെ പാരിഷ് കൗൺസിലിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു. ഫോട്ടോ: ജോസ് തോമസ്.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ

Related News