Loading ...

Home Australia/NZ

ആസ്​ട്രേലിയന്‍ കോവിഡ്​ വാക്​സിന്‍ സുരക്ഷിതം; ആന്‍റിബോഡി ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന്​ റിപ്പോര്‍ട്ട്

ഓഷിയാന: ആസ്​ട്രേലിയന്‍ സര്‍വകലാശാലയും ​സി.എസ്​.എല്‍ ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ സുരക്ഷിതമെന്ന്​ ആസ്​ട്രേലിയന്‍ ആരോഗ്യമന്ത്രി. കോവിഡ്​ വാക്​സിന്‍ പരീക്ഷിച്ചവരുടെ ശരീരത്തില്‍ കോവിഡിനെതിരായ ആന്‍റിബോഡി ഉല്‍പ്പാദിച്ചാതായും മന്ത്രി ഗ്രെഗ്​ ഹണ്ട്​ പറഞ്ഞു.ആസ്​ട്രേലിയന്‍ സര്‍വകലാശാലയായ ക്യൂന്‍സ്​ലാന്‍ഡും സി.എസ്​.എല്ലും ചേര്‍ന്ന്​ നിര്‍മിക്കുന്ന കോവിഡ്​ വാക്​സി​െന്‍റ അവസാന ഘട്ട പരീക്ഷണം ആരംഭിച്ചു. ആദ്യഘട്ട പരീക്ഷണത്തില്‍ വാക്​സിന്‍ വിജയമായിരുന്നു. പരീക്ഷണം നടത്തിയവരില്‍ ആന്‍റിബോഡി ഉല്‍പ്പാദിപ്പിച്ചതായും അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ വാക്​സിന്‍ വിതരണം 2021 മൂന്നാംപാദത്തോടെ ആരംഭിക്കാനാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ലോകത്ത്​ കോവിഡ്​ പടര്‍ന്നുപിടിച്ചതോടെ നൂറിലധികം കമ്ബനികള്‍ കോവിഡ്​ വാക്​സിന്‍ നിര്‍മിക്കാന്‍ തയാറെടുത്തിരുന്നു. നിരവധിപേരുടെ വാക്​സിന്‍ പരീക്ഷണം അവസാന ഘട്ട പരീക്ഷണത്തിലാണ്​. ഫൈസര്‍, ആസ്​ട്രസെനക തുടങ്ങിയവയുടെ വാക്​സിന്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ്​ വിവരം. പരീക്ഷിച്ച 90 ശതമാനത്തില്‍ അധികം പേരിലും വാക്​സിന്‍ ഫലപ്രദമാണെന്ന്​ ഫൈസര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Related News