Loading ...

Home USA

​ജോര്‍ജിയയില്‍ വീണ്ടും വോ​ട്ടെണ്ണല്‍ പൂര്‍ത്തിയാക്കി; ബൈഡന്‍ തന്നെ വിജയി

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയ സംസ്ഥാനത്ത്​ രണ്ടാമതും വോ​ട്ടെണ്ണല്‍ പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ച്‌ പ്രസിഡന്‍റ്​ ഡോണള്‍ഡ്​​ ട്രംപാണ്​ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്​. വീണ്ടും വോ​ട്ടെണ്ണല്‍ നടത്തിയപ്പോഴും ബൈഡന്‍ തന്നെ വിജയിയായെന്ന്​ അധികൃതര്‍ അറിയിച്ചു.ജോര്‍ജിയ സെക്രട്ടറി ഓഫ്​ സ്​റ്റേറ്റി​ന്റെ  വെബ്​സൈറ്റിലാണ്​ വോ​ട്ടെണ്ണല്‍ പൂര്‍ത്തിയായെന്ന അറിയിപ്പ്​ പ്രത്യക്ഷപ്പെട്ടത്​. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ചതോടെ മൂന്ന്​ പതിറ്റാണ്ട്​ നീണ്ടുനിന്ന റിപബ്ലിക്ക്​ ആധിപത്യത്തിനാണ്​ ജോര്‍ജിയയില്‍ അന്ത്യമാവുന്നത്​.

യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയമുറപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി ട്രംപ്​ രംഗത്തെത്തിയിരുന്നു. ബൈഡന്‍ വിജയം ഉറപ്പിച്ചെങ്കിലും പരാജയം സമ്മതിക്കാന്‍ ട്രംപ്​ തയാറാവാത്തത്​ പ്രതിസന്ധിയായിരുന്നു

Related News