Loading ...

Home USA

യൂറോപ്പ്യന്‍ രാജ്യങ്ങളുമായുള്ള ആകാശ സുരക്ഷാ നിരീക്ഷണ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി; രൂക്ഷവിമര്‍ശനവുമായി ജര്‍മ്മനി

ബര്‍ലിന്‍: ആകാശ സുരക്ഷാ നിരീക്ഷണ കരാറില്‍(ഓപ്പണ്‍ സ്‌കൈസ് ഉടമ്ബടി) നിന്നും പിന്മാറിയ അമേരിക്കയുടെ നയത്തെ നിശിതമായി വിമര്‍ശിച്ച്‌ ജര്‍മ്മനി രംഗത്ത്. അമേരിക്കയും യൂറോപ്പ്യന്‍ രാജ്യങ്ങളും സംയുക്തമായി ഒപ്പിട്ട കരാറില്‍ നിന്നാണ് അമേരിക്ക പിന്മാറിയത്. എന്നാല്‍ കഴിഞ്ഞ മെയ് മാസം തീരുമാനിച്ചിരുന്ന പിന്മാറ്റം കൊറോണ കാരണം നീണ്ടു പോയതാണെന്നാണ് ട്രംപിന്റെ വാദം. അമേരിക്ക.യുടെ നടപടിയില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നാണ് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് പ്രസ്താവിച്ചത്. ' ഓപ്പണ്‍ സ്‌കൈസ് ഉടമ്ബടിയില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ഏറെ വേദനയുണ്ട്. കരാറില്‍ മറ്റാരും ഒരു തരത്തിലുള്ള ഭേദഗതിയോ നിലപാടുമാറ്റമോ ആവശ്യപ്പെട്ടിട്ടില്ല. രാജ്യങ്ങള്‍ക്കിടയിലെ ആയുധനിയന്ത്രണത്തിന് ഏറെ നിര്‍ണ്ണായകമായ കരാറാണ് ദുര്‍ബലപ്പെടുന്നത് ' ഹൈക്കോ മാസ് പറഞ്ഞു. ഓപ്പണ്‍ സ്‌കൈസ് ഉടമ്ബടി പ്രകാരം ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും പരസ്പരം ആകാശ നിരീക്ഷണം നടത്താനും ചിത്രങ്ങളെടുക്കാനും പ്രതിരോധ പദ്ധതികളെ അവലോകനം ചെയ്യാനും അനുവാദമുണ്ടായിരുന്നു. അമേരിക്കപോലെ ശക്തവും സംവിധാനങ്ങളും ഉള്ള രാജ്യം കൂട്ടത്തില്‍ നിന്ന് പിന്മാറുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ജര്‍മ്മനി പറയുന്നത്.

Related News