Loading ...

Home Australia/NZ

ന്യൂസിലന്‍ഡില്‍ വീണ്ടും ഒരു ഇന്ത്യന്‍ എം.പി; സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃതത്തില്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ ഡോ ഗൗരവ് ശര്‍മ. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃത ഭാഷയില്‍ ആയിരുന്നു. ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിക്ക് പകരം സംസ്കൃതം സത്യപ്രതിജ്ഞ ചെയ്യാന്‍ തെരഞ്ഞെടുത്തതിന് പ്രത്യേക കാരണവുമുണ്ട് ഗൗരവിന്.

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ല സ്വദേശിയാണ് 33 കാരനായ ഡോ. ഗൗരവ് ശര്‍മ. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയിട്ടായിരുന്നു ഗൗരവ് ശര്‍മയുടെ വിജയം. 'ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രായം കുറഞ്ഞതും പുതുതായി തെരഞ്ഞെടുക്കപ്പെട്ട à´Žà´‚ പിയുമായ ഡോ. ഗൗരവ് ശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. à´¨àµà´¯àµ‚സിലന്‍ഡിന്റെ മൗറി ഭാഷയില്‍ ആദ്യം സത്യപ്രതിജ്ഞ അദ്ദേഹം തുടര്‍ന്ന് ഇന്ത്യയുടെ ക്ലാസിക്കല്‍ ഭാഷയായ സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചെയ്തു. ഇത് ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും സാംസ്കാരിക പാരമ്ബര്യങ്ങളോട് ആഴമായ ആദരവ് കാണിക്കുന്നു' - ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണര്‍ മുക്തേഷ് പര്‍ദേശി പറഞ്ഞു.

ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയെ മാറ്റി നിര്‍ത്തി സംസ്കൃതം തെരഞ്ഞെടുത്തതിനും പ്രത്യേക കാരണമുണ്ട് ഗൗരവിന്. 'സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അതിനെക്കുറിച്ച്‌ ചിന്തിച്ചിരുന്നു. എന്നാല്‍, പിന്നീട് എന്റെ ആദ്യഭാഷയായ പഹാരിയിലോ പഞ്ചാബിയിലോ സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ചും ചിന്തിച്ചു. എല്ലാവരേയും സന്തോഷിപ്പിക്കാന്‍ പ്രയാസമാണ്. എന്നാല്‍, സംസ്കൃതത്തിലൂടെ എല്ലാ ഭാഷകള്‍ക്കും ആദരവ് അര്‍പ്പിക്കാന്‍ കഴിയും (എനിക്ക് സംസാരിക്കാന്‍ കഴിയാത്ത അനേക ഭാഷകള്‍ ഉള്‍പ്പെടെ)" - ഡോ ഗൗരവ് ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

ഡോക്ടറായ ഗൗരവ് ഹാമില്‍ട്ടണ്‍ വെസ്‌റ്റില്‍ നിന്നാണ് വിജയിച്ചത്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അദ്ദേഹം നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ടിം മസിന്‍ഡോയെ 4,386 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നേരത്തെ 2017ലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. 1996ലാണ് കുടുംബത്തിനൊപ്പം ഗൗരവ് ന്യൂസിലന്‍ഡില്‍ എത്തിയത്.

Related News