Loading ...

Home health

അനീമിയ അഥവാ വിളര്‍ച്ച...കാരണങ്ങള്‍

സാധാരണയായി ആളുകളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് അനീമിയ. ഹീമോഗ്ലോബിന്റെ കുറവാണ് പ്രധാനമായും അനീമിയയുടെ കാരണം. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെ ആകുന്ന അവസ്ഥയാണ് അനീമിയ. രക്തത്തില്‍ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിനാണ് ഓക്‌സിജനെ ശരീരത്തിലേക്കും കാര്‍ബണ്‍ ഡൈ ഒക്‌സൈഡിനെ പുറത്തേയ്ക്ക് വിടാനും സഹായിക്കുന്നത്. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന് അവശ്യം വേണ്ടത്ര രക്തം ഇല്ലാതാകുമ്ബോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജവും ലഭിക്കുകയില്ല. അത് മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നു. വിറ്റാമിനുകളുടെ അപര്യാപ്തത, ബി12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവ്, സ്ത്രീകളില്‍ ഉണ്ടാകുന്ന അമിതമായ ബ്ലീഡിംഗ്, കിഡ്നിയുടെ തകരാറുകള്‍, തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാതെ വരുന്ന അവസ്ഥ, അയേണിന്റെ കുറവ് എന്നിവയെല്ലാം തന്നെ അനീമിയ വരാനുളള കാരണങ്ങളാണ്. ഇടയ്ക്കടിയുള്ള തലവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടയ്ക്കിടെ അസുഖം വരുന്നത്, മുഖത്ത് വിളര്‍ച്ച അനുഭവപ്പെടുക, മുടികൊഴിച്ചില്‍, പ്രതിരോധശേഷി കുറയുക, ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനം അനുഭവപ്പെടുക, നെഞ്ചിടിച്ചില്‍, ക്ഷീണം, തുടങ്ങിയവയെല്ലാം രക്തക്കുറവിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗികള്‍ക്ക് ചെറിയ തോതില്‍ ശരീരം അനങ്ങുമ്ബോള്‍ തന്നെ കിതപ്പ് അനുഭവപ്പെടുന്നു.ഇലക്കറികള്‍ , പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക,. ശുദ്ധജലം ആവശ്യത്തിനു കുടിക്കുക എന്നിവ ഒരു പരിധി വരെ ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായകമാകും. അതുപോലെ മദ്യപാനം, പുകവലി പോലുളള ദുശ്ശീലങ്ങളും ഒഴിവാക്കണം. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്ബോള്‍ തന്നെ ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തെണ്ടത് ആവശ്യമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റാണിത്.

Related News