Loading ...

Home USA

സണ്ണി സ്റ്റീഫന്‍ ഫിലാഡല്‍ഫിയായില്‍...

ഫിലാഡല്‍ഫിയ: വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും  à´¸à´‚ഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ സെമിനാര്‍  2015 ആഗസ്റ്റ്‌ 2 ഞായറാഴ്ച്ച രാവിലെ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പള്ളിയിലെ  വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടത്തുന്നു. അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ വിശുദ്ധികരണ ധ്യാനങ്ങള്‍ക്കും, ഹൂസ്റ്റണില്‍ നടന്ന മാര്‍ത്തോമ്മ കണ്‍വെന്‍ഷനും ശേഷമാണ് ശ്രീ സണ്ണി സ്റ്റീഫന്‍ ഫിലാഡല്‍ഫിയായില്‍ എത്തിച്ചേരുന്നത്.

പരമസ്നേഹത്തിന്‍റെ ദൈവാനുഭവ ശാസ്ത്രം പണ്ഡിതരുടെ ചിന്തകളെപോലും അതിശയിപ്പിക്കുന്ന ഉള്‍ക്കാഴ്ചകൊണ്ടും ലാളിത്യം കൊണ്ടും അനുഭവ പാഠങ്ങള്‍ കൊണ്ടും സമ്പന്നമാക്കി സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ജീവിത സ്പര്‍ശിയായ ധ്യാന ചിന്തകള്‍, അനേക കുടുംബങ്ങള്‍ക്ക് തിരിച്ചറിവിലേക്കും, സമാധാനത്തിലേക്കും, ദൈവകൃപയുടെ ആഴങ്ങളിലേക്കും കടക്കാന്‍ പ്രേരണയും പ്രത്യാശയും നല്‍കുന്നു.à´ˆ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്‍റെ നിറവും നേടണമെന്ന് ഫിലാഡല്‍ഫിയ  സെന്‍ട് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തോഡോക്സ്  പള്ളി വികാരി റവ: à´«à´¾: à´Žà´‚.കെ.കുറിയാക്കോസ് അഭിപ്രായപ്പെട്ടു.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങളും, ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും, 28 വര്‍ഷത്തെ ഫാമിലി കൌണ്‍സലിംഗ് അനുഭവത്തോടെ നല്‍കുന്ന ജീവിത പാO ങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളായാതിനാല്‍ à´ˆ അവസരം നഷ്ടപ്പെടുത്താതെ എല്ലാവരും പങ്കെടുക്കണമെന്നും  à´±à´µ: à´«à´¾: കുരിയാക്കോസച്ചന്‍ അഭിപ്രായപെട്ടു.

അമേരിക്കയിലെ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്സി, ഡാലസ്, ചിക്കാഗോ, ഹൂസ്റ്റണ്‍, ലോസാന്‍ജലസ് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക്‌ ശേഷമാണ് സണ്ണി സ്റ്റീഫന്‍ ഫിലാഡല്‍ഫിയായില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് ആഗസ്റ്റ്‌ 9 ഞായറാഴ്ച ന്യൂയോര്‍ക്ക്‌ ജാക്സണ്‍ ഹയിട്സ്  à´¸àµ†à´¨àµà´±àµâ€Œ. മേരീസ്‌ ഓര്‍ത്തോഡോക്സ് പള്ളിയിലുള്ള ധ്യാനത്തിലും ശ്രീ സണ്ണി സ്റ്റീഫന്‍ പങ്കെടുക്കുന്നതയിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ: ഫാ: എം.കെ.കുറിയാക്കോസ് (201-681-1078);
റവ: à´«à´¾: ജോണ്‍ തോമസ്‌  (516) 328 2977; സണ്ണി സ്റ്റീഫന്‍ : (516) 225 8659

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍.

Related News