Loading ...

Home USA

കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ന്‍ അ​മേ​രി​ക്ക 100 ദിവസം മാ​സ്ക് ധ​രി​ക്ക​ണം; ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ അ​മേ​രി​ക്ക​ക്കാ​രോ​ട് 100 ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രും മാ​സ്ക് ധ​രി​ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​മെ​ന്നും ബൈ​ഡ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സി​എ​ന്‍​എ​ന്‍ ന് ​ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​ന്ന ആ​ദ്യ ദി​വ​സം പൊ​തു​ജ​ന​ങ്ങ​ളോ​ട് 100 ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. വെ​റും 100 ദി​വ​സം മാ​ത്രം, പി​ന്നീ​ട് വേ​ണ്ട. വാ​ക്സി​നേ​ഷ​നും മാ​സ്കും ഉ​പ​യോ​ഗി​ച്ചാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് മാ​സ്ക് ധ​രി​ക്കു​ന്ന​തി​നോ​ട് വി​യോ​ജി​പ്പാ​യി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ വ​ന്‍‌​തോ​തി​ല്‍ ഉ​യ​ര്‍​ന്ന​തോ​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍‌ ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് മാ​സ്ക് ധ​രി​ക്കാ​ന്‍ ത‍​യാ​റാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച ശേ​ഷ​വും അ​ദ്ദേ​ഹം മാ​സ്ക് ധ​രി​ക്കാ​ന്‍ പ​ല​പ്പോ​ഴും കൂ​ട്ടാ​ക്കി​യി​ല്ല.


Related News