Loading ...

Home health

വണ്ണം കുറയ്ക്കുവാന്‍ കുക്കുമ്പര്‍ ഡയറ്റ്

ഡയറ്റുകള്‍ മാറി മാറി പരീക്ഷിച്ചു മടുത്തോ? എങ്കില്‍ കുക്കുമ്ബര്‍ ഡയറ്റ് പരീക്ഷിച്ചു നോക്കൂ. വണ്ണം കുറയുമോയെന്ന് കാണാം.കുക്കുമ്ബര്‍ ആരോഗ്യകാര്യങ്ങളില്‍ നല്‍കുന്ന പങ്ക് ചില്ലറയല്ല. ഇതില്‍ 95 ശതമാനം വെളളവും 5 ശതമാനം നാരുമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രധാനി. ദഹനം ശരിയായി നടക്കാനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും കുക്കുമ്ബര്‍ അഥവാ ചെറുവെള്ളരി സഹായിക്കുന്നുണ്ട്. ചര്‍മം, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും ശരീരോഷ്മാവ് ശരിയായ തോതില്‍ നിലനിര്‍ത്താനും കുക്കുമ്ബര്‍ സഹായിക്കും.കുക്കുമ്ബര്‍ ഡയറ്റില്‍ പ്രഭാതഭക്ഷണം ഗോതമ്ബ് ബ്രഡ്, ജാം, മധുരം ചേര്‍ക്കാത്ത ചായ, ഒരു കപ്പ് കുക്കുമ്ബര്‍ സാലഡ് എന്നിവയാണ്. à´‡à´¤àµ ശരീരത്തിന് മുഴുവന്‍ ദിവസത്തക്കും ആവശ്യമുള്ള ഊര്‍ജം നല്‍കുന്നു.

ഉച്ചക്കും ബ്രഡും കൊഴുപ്പു കുറഞ്ഞ ഇറച്ചിയും ജ്യൂസോ സംഭാരമോ ആകാം. കൂടെ കുക്കുമ്ബര്‍ സാലഡ് മറക്കരുത്.ഈ ഡയറ്റ് പ്രകാരം അത്താഴത്തിന് കുക്കുമ്ബര്‍ സാലഡ് മാത്രമെ കഴിക്കാവൂ.കുക്കുമ്ബര്‍ ഡയറ്റ് മൂന്നുദിവസം പാലിച്ചാല്‍ രണ്ടു കിലോ വരെ കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.ആരോഗ്യത്തിന് മാത്രമല്ലാ, സൗന്ദര്യസംരക്ഷണത്തിനും കുക്കുമ്ബര്‍ നല്ലതാണ്. ഇതരച്ച്‌ മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നല്ലതാണ്. കണ്‍തടത്തിലെ കറുപ്പിന് കുക്കുമ്ബര്‍ വട്ടത്തില്‍ മുറിച്ചു വയ്ക്കുന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

Related News