Loading ...

Home health

ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുളള ചില നാടന്‍ വഴികള്‍

ചില ഭക്ഷണം കഴിക്കുമ്ബോള്‍ വയര്‍ വീര്‍ക്കുക, മനം പിരട്ടലും ഓക്കാനവും വരിക, എന്നിവയെല്ലാം മിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിളാണ് ഇതിനു പിന്നിലെ കാരണം. നമ്മുടെ ആഹാരരീതി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പുളിയും എരിവും മസാലകളുമുള്ള ഭക്ഷണം ഗ്യാസ് പ്രശ്നങ്ങള്‍ അധികമാകാന്‍ ഇടയാക്കുന്നു. ഭക്ഷണം ശരിയായ സമയത്ത് കഴിയ്ക്കാതിരിയ്ക്കുക, ശരിയായ രീതിയില്‍ ചവച്ചരച്ചു കഴിയ്ക്കാതിരിയ്ക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ഗ്യാസ് ട്രബിള്‍ അധികമായാല്‍ അസിഡിറ്റി പോലുളള അസുഖങ്ങള്‍ ഉണ്ടാവുകുന്നു. എന്നാല്‍ ഇതിനു പരിഹാരമായി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാതെ നമ്മുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല നാടന്‍ വഴികളുണ്ട്.

കറിവേപ്പില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ് കറിവേപ്പില. ഇത് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് മോരില്‍ കലക്കി കുടിയ്ക്കുന്നത് ഗ്യാസ് പ്രശ്നങ്ങള്‍ക്കുളള പരിഹാരമാണ് . ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ സമം ചതച്ച്‌ മൂന്നു നേരം കഴിയ്ക്കുന്നത് ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്. ജീരകം, ഗ്രാമ്ബൂ എന്നിവ വായിലിട്ടു ചവയ്ക്കുന്നതും, ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്. രാവിലെ വെറും വയറ്റില്‍ രണ്ടു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ഗ്യാസ് പ്രശ്നങ്ങള്‍ക്ക് വളരെ നല്ലതാണ്. ആമാശയത്തില്‍ തങ്ങി നില്‍ക്കുന്ന ദഹനരസത്തെ നേര്‍പ്പിയ്ക്കാന്‍ ഇതിനു സാധിക്കും. അയമോദകമിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടില്‍ കുടിയ്ക്കുന്നത് ഗ്യാസ് ട്രബിള്‍ മാറാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളിയിട്ടു തിളപ്പിച്ച ചൂടുപാല്‍ രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുന്നതും വെളുത്തുള്ളി അരച്ച്‌ ഇഞ്ചിനീരില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗ്യാസ് ട്രബിള്‍ മാറാന്‍ നല്ലതാണ്. സമയത്ത് ഭക്ഷണം കഴിക്കുക. കൂടാതെ പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലൂടെ ഒരു പരിധി വരെ ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാം


Related News