Loading ...

Home Africa

വര്‍ണവിവേചനത്തിനെതിരെ പോരാടിയ ഇന്ത്യന്‍ വംശജന്‍ അന്തരിച്ചു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ മനുഷ്യാവകാശ പോരാട്ടം നയിച്ച ഇന്ത്യന്‍ വംശജനായ നിയമജ്ഞന്‍ ഈസ മൂസ അന്തരിച്ചു. 81 വയസ്സായിരുന്നു.  കേപ് ടൗണിലെ വീട്ടില്‍ ഉറക്കത്തിനിടെ ഞായറാഴ്ച രാവിലെ ആയിരുന്നു അന്ത്യം. മുസ്ലിം മതാചാരപ്രകാരം അദ്ദേഹത്തിന്‍െറ മൃതദേഹം സംസ്കരിച്ചു. കേപ് ടൗണിലെ സിക്സ്  എന്ന ജില്ലയില്‍ ആയിരുന്നു ഇദ്ദേഹത്തിന്‍െറ താമസം.2011ല്‍ വെസ്റ്റേണ്‍ കേപ് ഹൈകോടതിയില്‍നിന്ന് ജഡ്ജായിട്ടാണ് ഈസാ മൂസ വിരമിച്ചത്. ദക്ഷിണാഫ്രിക്കക്ക് താങ്ങാനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്‍െറ വിയോഗമെന്ന് പ്രസിഡന്‍റ് ജേക്കബ് സുമ അനുശോചിച്ചു. മൂസയുടെ കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതായും സുമ പറഞ്ഞു ജഡ്ജായിരിക്കവെ മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനുവേണ്ടി മൂസ നല്‍കിയ അളവറ്റ സംഭാവനകളും നാഷനല്‍ അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് ലോയേഴ്സിന്‍െറ രൂപവത്കരണത്തില്‍ വഹിച്ച പങ്കും എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ സ്ഥാനമാണ് മൂസ വഹിച്ചതെന്ന് അധികാരത്തിലിരിക്കുന്ന à´Ž.എന്‍.സിയുടെ ഭരണഘടനാ കമ്മിറ്റി പ്രസ്താവിച്ചു.വിചാരണ കൂടാതെ തടവിലാക്കിയ വര്‍ണവിവേചന പോരാളികള്‍ക്കുവേണ്ടി ന്യായാധിപന്‍െറ സ്ഥാനത്തിരുന്ന് അദ്ദേഹം ശബ്ദിച്ചു. രാജ്യത്തെ ജനാധിപത്യ മാറ്റങ്ങള്‍ക്ക് നിദാനമായതില്‍ പ്രതിപക്ഷമായ ഡമോക്രാറ്റിക് അലയന്‍സ് പാര്‍ട്ടിക്കുപോലും അദ്ദേഹം പ്രിയങ്കരനായി.പുതിയ ദക്ഷിണാഫ്രിക്കയുടെ സ്ഥാപനത്തിന് തന്‍െറ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പൊലീസിന്‍െറ ചുമതലയുള്ള പാര്‍ലമെന്‍റ് കമ്മിറ്റി പ്രസ്താവിച്ചു. തങ്ങളുടെ ഒരു ഭാഗം തന്നെ ഇല്ലാതായെന്നാണ് അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മന്‍സൂര്‍ ജാഫര്‍ പറയുന്നത്.

Related News