Loading ...

Home Africa

നൈജീരിയയിൽ തീ​വ്ര​വാ​ദികൾ സ്‌കൂള്‍ ആക്രമിച്ച്‌ 400 കുട്ടികളെ തട്ടിക്കൊണ്ട് പോയി

അബുജ: നൈജീരിയയില്‍ സ്‌കൂള്‍ ആക്രമിച്ച്‌ 400 കുട്ടികളെ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. നൈജീരിയയിലെ സാറ്റ്‌സിന സംസ്ഥാനത്താണ് സംഭവം നടന്നത്. നാനൂറിനടുത്ത് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ബൊക്കോ ഹറാം -ഐ.എസ്. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി രാജ്യം മുഴുവന്‍ നടക്കുന്നതിനിടെയാണ് കുട്ടികളെ കാണാതാ യിരിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന കന്‍കാരാ ബോര്‍ഡിംഗ് സ്‌കൂളിലെ കുട്ടികളെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.സ്‌കൂള്‍ ഗാര്‍ഡുകളെ വെടിവെച്ചിട്ടശേഷമാണ് അക്രമികള്‍ മുന്നേറിയത്. ആകെ 800 കുട്ടികളാണ് ആ സമയം സ്‌കൂളിലുണ്ടായിരുന്നത്. അക്രമം നടന്നയുടനെ കുറേക്കുട്ടികള്‍ സമീപത്തെ വനപ്രദേശങ്ങളില്‍ കുറ്റിക്കാട്ടില്‍ ഒളിച്ച ശേഷം രാത്രിയോടെ മടങ്ങിയെത്തിയതായി പോലീസ് അറിയിച്ചു. ആകെ 407 കുട്ടികളാണ് തിരികെ വന്നിരിക്കുന്നത്. ഇവരെക്കൂടാതെ 200 കുട്ടികളെ പല സ്ഥലത്തും അലഞ്ഞുനടന്ന രീതിയില്‍ കണ്ടെത്തിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ മതഭീകരസംഘടനകള്‍ പൊതുജനങ്ങളുടെ മുഴുവന്‍ സ്വസ്ഥതയും തകര്‍ത്ത് മുന്നേറുകയാണ്. പലയിടത്തും ഗ്രാമീണരേയും കര്‍ഷകരേയും കൊന്നൊടുക്കുന്ന ഐ.എസിന്റെ ഭീതി നിലനില്‍ക്കേയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ക്കായി നൈജീരിയന്‍ സൈന്യത്തേയും വായുസേനയേയും രംഗത്തിറക്കിയതായി ഭരണകൂടം അറിയിച്ചു. ഇതിനിടെ സ്‌കൂള്‍ ആക്രമിച്ച സംഘത്തിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Related News