Loading ...

Home health

അര്‍ബുദം ഭേദമാകാത്ത രോഗമല്ല

അര്‍ബുദ ബാധിതനായിക്കഴിഞ്ഞാല്‍ ഇനിയൊരു ജീവിതമില്ല എന്നു ചിന്തിച്ചിരുന്ന കാലത്തുനിന്നും മറ്റേതൊരു രോഗവുംപോലെ അര്‍ബുദവും ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് എന്ന ചിന്തയിലേക്കുള്ള മാറ്റമാണ് കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ അര്‍ബുദ ചികിത്സയിലുണ്ടായ പുരോഗതി എന്ന് ഒറ്റവാക്കില്‍ വിലയിരുത്താം. രോഗനിര്‍ണയത്തിനുള്ള സംവിധാനങ്ങള്‍ മുതല്‍ ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും ഈ വ്യക്​തമായ മാറ്റം പ്രകടമാണ്.

പുതിയ കാഴ്ചപ്പാടുകള്‍

അര്‍ബുദത്തെ ഒറ്റരോഗമായി കണ്ട് ഒരു ഡോക്ടര്‍മാത്രം ചികിത്സിക്കുന്ന രീതിയില്‍നിന്നുള്ള മാറ്റമാണ് അര്‍ബുദ രോഗചികിത്സാരംഗത്ത് സംഭവിച്ചിരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പരിവര്‍ത്തനം. രോഗത്തിെന്‍റ അവസ്​ഥക്കും, ബാധിച്ചിരിക്കുന്ന അവയവത്തിനും അനുസരിച്ച്‌ വിവിധ സ്​പെഷാലിറ്റിയിലെ വിദഗ്​ധരും അര്‍ബുദരോഗ വിദഗ്​ധരും ഒരുമിച്ചുചേര്‍ന്ന് ചികിത്സ നിര്‍വഹിക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.

മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി തുടങ്ങിയ പൊതുവായ അര്‍ബുദ ചികിത്സാവിഭാഗങ്ങളോടൊപ്പം ഹെമറ്റോ ഓങ്കോളജി, ബ്രസ്​റ്റ് ഓങ്കോളജി ക്ലിനിക്​, ഗ്യാസ്​േട്രാ ഇന്‍റസ്​റ്റൈനല്‍ ഓങ്കോളജി ക്ലിനിക്, ഗൈനക്ക് ഓങ്കോളജി ക്ലിനിക്​, ഹെഡ് നെക്ക് ഓങ്കോ ക്ലിനിക്​, തൊറാസിക് ഓങ്കോളജി ക്ലിനിക്​, െബ്രയിന്‍ ട്യൂമര്‍ ക്ലിനിക്​, സോഫ്റ്റ് ടിഷ്യു ക്ലിനിക്​, സ്​പൈന്‍ ഓങ്കോളജി ക്ലിനിക്​, ബോണ്‍മാരോ ട്രാന്‍സ്​പ്ലാന്‍റ്​ യൂനിറ്റ് എന്നിവ കൂടി സമന്വയിക്കുമ്ബോഴാണ് സമ്ബൂര്‍ണ കാന്‍സര്‍ ചികിത്സ യാഥാര്‍ഥ്യമാവുകയുള്ളൂ.

ഇത്രയേറെ ചികിത്സ വിഭാഗങ്ങളുടെ സേവനം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നത് ദുഷ്കരമായ കാര്യമാണ്. ഒരു സ്വതന്ത്ര കാന്‍സര്‍ ചികിത്സ സെന്‍ററില്‍ നിന്നും വ്യത്യസ്​തമായി ഓങ്കോളജി വിഭാഗമുള്ള മള്‍ട്ടിസ്​പെഷാലിറ്റി ഹോസ്​പിറ്റലുകളില്‍ ഇത്തരം സംവിധാനങ്ങളെ സമന്വയിപ്പിക്കുക എന്നതാണ് കൂടുതല്‍ പ്രാവര്‍ത്തികമായിട്ടുള്ളത്.

പുതിയ ചികിത്സസംവിധാനങ്ങള്‍

കാലം മാറി എന്നതും കാലത്തിനൊപ്പംതന്നെ കാന്‍സര്‍ ചികിത്സയും മാറി എന്നതും യാഥാര്‍ഥ്യമാണ്. മുന്‍കാലത്ത് ചിന്തിക്കാന്‍പോലും സാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് അര്‍ബുദ ചികിത്സാരംഗത്ത് സംഭവിച്ചിരിക്കുന്നത്. ലോകത്ത് സംഭവിക്കുന്ന ഏറ്റവും നൂതനവും മികച്ചതുമായ ചികിത്സ സംവിധാനങ്ങളെ നമ്മുടെ നാട്ടിലെ രോഗികള്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ അതിജീവിക്കുക എന്നതാണ് നമുക്ക് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം.

ട്രൂബീം എസ്​ ടി എക്സ്​ സംവിധാനമാണ് ഇതില്‍ ഏറ്റവും നൂതനമായത്. റേഡിയേഷന്‍ ചികിത്സ രംഗത്ത് ഇതു വലിയ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇതിനു പുറമെ പഴയകാലത്തേതില്‍ നിന്ന് വ്യത്യസ്​തമായി രോഗത്തി​െന്‍റ കൃത്യമായ സ്​ഥാനം തിരിച്ചറിഞ്ഞ് അസുഖബാധിതമായ കോശങ്ങള്‍ക്കും കലകള്‍ക്കും മാത്രമായി കീമോതെറപ്പി നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും നിലവിലുണ്ട്. ബോണ്‍മാരോ ട്രാന്‍സ്​പ്ലാന്‍റ്​, ഹോര്‍മോണല്‍ തെറപ്പി, ഇമ്യൂണോതെറപ്പി, ജീന്‍ തെറപ്പി, സ്​റ്റെംസെല്‍ ചികിത്സ, ന്യൂക്ലിയര്‍ മെഡിസിന്‍ തുടങ്ങി അനേകം മേഖലകളിലൂടെയാണ് ഫലപ്രദമായ കാന്‍സര്‍ ചികിത്സ പുരോഗമിക്കുന്നത്.


Related News