Loading ...

Home USA

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഇലക്‌ട്രല്‍ കൊളേജ്

വാഷിംഗ്ടണ്‍: ഇലക്ടറല്‍ കൊളേജ് ജോ ബൈഡനെ അമേരിക്കയുടെ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഒരു മാസത്തിലേറെയായി നടന്ന വാഗ്വാദവും കോടതി ഹര്‍ജികള്‍ക്കു മൊടുവിലാണ് ഡൊണാള്‍ഡ് ട്രംപിനെ ബൈഡന്‍ തോല്‍പ്പിച്ചതായി ഇലക്‌ട്രല്‍ കൊളേജ് തീരുമാനം അറിയിച്ചത്. വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ ആരോപണവും ഹര്‍ജികളും വിവിധ കോടതികള്‍ക്കൊപ്പം സുപ്രിംകോടതിയും തള്ളിയതിന് പിന്നാലെയാണ് ഇലക്‌ട്രല്‍ കൊളേജ് തീരുമാനം വന്നത്. അമേരിക്കയിലെ 538 അംഗങ്ങളുള്ള ഇലക്‌ട്രല്‍ കൊളേജാണ് പ്രഖ്യാപനം നടത്തിയത്. ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇനി അമേരിക്കയുടെ അടുത്ത നാലു വര്‍ഷത്തെ ഭരണാധികാരികളായിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ജോ ബൈഡന് 306 ഇലക്‌ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.

Related News