Loading ...

Home USA

ചൈന ക്യാംപുകളില്‍ ലക്ഷക്കണക്കിന് ഉയ്ഗര്‍ മുസ്ലിമുകളെ ക്രൂരമായി പീഡിപ്പിച്ചതായി അമേരിക്ക

വാഷിംഗ്ടണ്‍: ഉയ്ഗര്‍ മുസ്ലിമുകള്‍ക്ക് ചൈനയില്‍ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ. കൊവിഡ് കാലത്ത് ലക്ഷക്കണക്കിന് ഉയ്ഗര്‍ മുസ്ലിമുകളെ ക്യാംപുകളിലൂടെ ക്രൂരമായി പീഡിപ്പിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.റോബ് സ്മിറ്റുമായി നടത്തിയ വേക്ക് അപ് അമേരിക്ക എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൈക്കല്‍ പോംപിയോ.

1930 കാലഘട്ടങ്ങളില്‍ ജര്‍മ്മനിയിലെ നാസി ഭരണകാലത്തിന് സമാനമായ സാഹചര്യമാണ് ചൈനയില്‍ ഉയ്ഗര്‍ മുസ്ലിമുകള്‍ നേരിടുന്നത്. റീ-എജുക്കേഷന്‍' അഥവാ 'പുനര്‍ വിദ്യാഭ്യാസ' ക്യാമ്ബുകളില്‍ ഉയ്ഗര്‍ മുസ്ലിമുകളെ വെള്ളിയാഴ്ചകളില്‍ പന്നി മാംസം കഴിപ്പിച്ചതായി ക്യാംപുകളില്‍ നിന്ന് പുറത്ത് വന്നവര്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് സാഹചര്യത്തെ ഉയ്ഗര്‍ മുസ്ലിമുകളെ അടിച്ചമര്‍ത്താനുള്ള അവസരമായാണ് ചൈന ഉപയോഗിച്ചതെന്നും പോംപിയോ പറയുന്നു.

മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുമെന്നാണ് പോംപിയോയുടെ നിരീക്ഷണം. കൊവിഡ് കാലം ചൂണ്ടിക്കാണിച്ച്‌ ആരാധനാലയങ്ങള്‍ അടച്ചിടുകയും ബാറും കാസിനോയും തുറന്ന് നല്‍കുകയും ചെയ്യുന്ന തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും പോംപിയോ പറയുന്നു. മതസ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ അഭിമാനമുണ്ടെന്ന് പോംപിയോ പറയുന്നു.

Related News