Loading ...

Home health

അസിഡിറ്റി കുറയ്ക്കും തൈര്

തൈരിന്റെ ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതൊന്നും അറിയാതെ തന്നെ തൈരു കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളം. പാല്‍ കുടിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് അതിന്റെ കുറവു പരിഹരിക്കാനുള്ള നല്ലൊരു മര്‍ഗം കൂടിയാണിത്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന ഗുണം തൈരിനുണ്ട്. തൈരു കഴിയ്ക്കുമ്ബോള്‍ മററുള്ള ഭക്ഷണത്തിലെ പോഷകങ്ങള്‍ എളുപ്പം ആഗിരണം ചെയ്യാനുള്ള ഗുണം ശരീരത്തിന് ലഭിക്കും.
എല്ലുകളുടേയും പല്ലിന്റെയും ബലത്തിനും വളര്‍ച്ചക്കും പറ്റിയ നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണിത്. ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ തൈര് കഴിയ്ക്കുന്നത് നല്ലതാണ്. സൗന്ദര്യ, കേശ സംരക്ഷണത്തിനും തൈര് നല്ലതാണ്. തലയിലെ താരന്‍ മാറ്റുന്നതിനും മുടിക്കും ചര്‍മത്തിനും തിളക്കം നല്‍കുന്നതിനും തൈര് നല്ലതാണ്. തൈര് രാത്രി കഴിയ്ക്കാന്‍ പാടില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. ദഹനത്തിന് സഹായിക്കുമെങ്കിലും രാത്രി കഴിച്ചാല്‍ തൈര് ദഹിക്കാന്‍ പ്രയാസമുണ്ടാകും. പഴകിയ തൈര് കഴിയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇത് വയറിന് അസുഖമുണ്ടാക്കും.

Related News