Loading ...

Home USA

നാസയുടെ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യന്‍ വംശജന്‍ രാജാ ചാരിയും

വാ​ഷിം​ഗ്ട​ണ്‍:​യു​എ​സ് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​യ നാ​സ​യു​ടെ അ​ടു​ത്ത ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ന്‍ഡ​റാ​യി യു​എ​സ് വ്യോ​മ​സേ​ന​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ രാ​ജാ ചാ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​സ​യും യൂ​റോ​പ്യ​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍സി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദൗ​ത്യ​ത്തി​ല്‍ ഇ​ന്‍റര്‍നാ​ഷ​ണ​ല്‍ സ്‌​പേ​സ് സ്റ്റേ​ഷ​ന്‍റെ (ഐ​എ​സ്‌എ​സ്) ക​മാ​ന്‍ഡ​റാ​ണ് 43 കാ​ര​നാ​യ രാ​ജാ ചാ​രി. ആ​ര്‍ടെ​മി​സ് എ​ന്ന പേ​രി​ലു​ള്ള സം​ഘ​ത്തിന് അ​ടു​ത്ത ചാ​ന്ദ്ര ദൗ​ത്യ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നാണ് രാ​ജാ ചാ​രി​യു​ള്‍പ്പെ​ടെ 18 ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രു​ടെ ആ​ദ്യ​സം​ഘ​ത്തെ​ നാ​സ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2024ല്‍ ​ആ​ദ്യ​ത്തെ സ്ത്രീ​യെ​യും അ​ടു​ത്ത പു​രു​ഷ​നെ​യും ചാ​ന്ദ്ര ഉ​പ​രി​ത​ല​ത്തി​ല്‍ ലാ​ന്‍ഡ് ചെ​യ്യി​പ്പി​ക്കു​മെ​ന്നാ​ണു നാ​സ​ പ​റ​യ​ുന്ന​ത്.

നാ​സ​യു​ടെ ടോം ​മാ​ര്‍ഷ്‌​ബേ​ണാ​ണ് ദൗ​ത്യ​ത്തി​ന്‍റെ പൈ​ല​റ്റ്. സ്‌​പേ​സ് എ​ക്‌​സ് ക്രൂ-3 ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ദൗ​ത്യ​ത്തി​ന്‍റെ സ്‌​പെ​ഷി​ലി​സ്റ്റ് ആ​യി യൂ​റോ​പ്യ​ന്‍ ബഹിരാ​കാ​ശ ഏ​ജ​ന്‍സി​യു​ടെ മ​ത്യാ​സ് മൗ​റെ​റെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നാ​സ​യും രാ​ജ്യാ​ന്ത​ര പ​ങ്കാ​ളി​ക​ളും ചേ​ര്‍ന്ന് നാ​ലാ​മ​ത്തെ​യാ​ളെ പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

ച​ന്ദ്ര​നി​ല്‍ മ​നു​ഷ്യ​വാ​സ​മെ​ത്തി​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന നാ​സ​യു​ടെ വ​ലി​യ സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് രാ​ജാ ചാ​രി പ്ര​തി​ക​രി​ച്ചു. 2017 ലാ​ണ് നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സം​ഘ​ത്തി​ലേ​ക്ക് രാ​ജാ ചാ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​ല്‍നി​ന്ന് യു​എ​സി​ലേ​ക്ക് ചെ​റു​പ്രാ​യ​ത്തി​ല്‍ കു​ടി​യേ​റി​യ​താ​ണ് രാ​ജാ ചാ​രി​യു​ടെ അ​ച്ഛ​ന്‍ എ​ന്‍ജി​നിയ​റാ​യ ശ്രീ​നി​വാ​സ ചാ​രി. മി​ല്‍വാ​ക്കി​യി​ലാ​ണു രാ​ജാ ചാ​രി​യു​ടെ ജ​ന​നം. തു​ട​ര്‍ന്ന് അ​യോ​വ​യി​ലെ സെ​ദാ​ര്‍ ഫോ​ള്‍സി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. ജ്യോ​തി​ശാ​സ്ത്ര എ​ന്‍ജി​നിയ​റി​ങ്ങി​ല്‍ ബി​രു​ദ​വും എ​യ​റോ​നോ​ട്ടി​ക്‌​സ്, ജ്യോ​തി​ശാ​സ്ത്ര​ം എന്നിവയില്‌ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹം എ​ഫ്-15 ഇ ​നി​ര്‍മാ​ണ​ത്തി​ലും പി​ന്നീ​ട് എ​ഫ് -35 വി​ക​സ​ന പ​ദ്ധ​തി​കളിലും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

Related News