Loading ...

Home USA

യു.എസ്.കോണ്‍ഗ്രസ്സിന്റെ പ്രതിരോധ ബില്ലിനെ വീറ്റോ ചെയ്ത് ട്രംപ്

വാഷിംഗ്ടണ്‍: സ്ഥാനം ഒഴിയും മുമ്ബ് യു.എസ്. കോണ്‍ഗ്രസ്സുമായി ഭരണരംഗത്തെ പോര് മുറുക്കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ പ്രതിരോധനയത്തില്‍ അമേരിക്ക ഫസ്റ്റ് എന്ന തന്റെ നയത്തില്‍ യു.എസ്. കോണ്‍ഗ്രസ്സ് വെള്ളം ചേര്‍ക്കുന്നുവെന്നാണ് ട്രംപിന്റെ വിമര്‍ശനം. ഇന്ത്യയ്‌ക്കെതിരെ ചൈന നടത്തിയ കടന്നുകയറ്റത്തെ കോണ്‍ഗ്രസ്സ് വേണ്ട പോലെ ഗൗരവത്തിലെടുത്തില്ലെന്ന പരാതിയും ട്രംപ് ഉന്നയിച്ചിരിക്കുകയാണ്. ട്രംപിന്റെ വീറ്റോ ഒഴിവാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സ് ബില്ല് പാസ്സാക്കണ മായിരുന്നു. അത് നടന്നതോടെയാണ് ട്രംപ് തുറന്ന വാക് പോരിന് ഒരുങ്ങുന്നത്.നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിനെയാണ് ട്രംപ് വീറ്റോ ചെയ്തത്. à´¸à´®àµ‚à´¹ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനും യു.എസ്.കോണ്‍ഗ്രസ്സ് ശ്രമിക്കാതിരുന്നതാണ് കാരണമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് തന്റെ ഭരണകാലത്ത് സൈനിക സംവിധാനങ്ങള്‍ക്ക് നല്‍കിയിരുന്ന പേരുകളെല്ലാം മാറ്റാന്‍ തീരുമാനിച്ചതിനേയും ട്രംപ് വിമര്‍ശിച്ചു. ഒപ്പം വിവിധ രാജ്യങ്ങളിലെ സൈനികരെ പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചതിനേയും കോണ്‍ഗ്രസ്സ് എതിര്‍ത്തിരിക്കുകയാണ്. ജര്‍മ്മനിയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ട്രൂപ്പുകളെ പിന്‍വലിക്കാന്‍ കഴിഞ്ഞ മാസങ്ങളില്‍ ട്രംപ് തീരുമാനിച്ചതിനേയും കോണ്‍ഗ്രസ്സ് എതിര്‍ത്തിരുന്നു.

Related News