Loading ...

Home Africa

ആഫ്രിക്കയിൽ യു.എന്‍ സംഘത്തിന് നേരെ ആക്രമണം; മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കേമോ: മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യു.എന്‍ സംഘത്തിന് നേരെ നടന്ന ആക്രമണങ്ങളില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഐക്യ രാഷ്ട്രസഭയുടെ സമാധാന സേനാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സുരക്ഷാ സമിതി വക്താവ് സ്റ്റെഫാനീ ഡ്യൂജാറിക്കാണ് വിവരം അറിയിച്ചത്. ആക്രമണത്തെ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടാറസ് അപലപിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് ഉറ്റവരുടെ വിയോഗം താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടേയെന്നും ഗുട്ടാറസ് അനുശോചന സന്ദേശത്തില്‍ കുറിച്ചു. മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മേഖലകളായ ദെക്കോവാ, കേമോ, ബക്കൂമാ, മോബോമോവു എന്നിവിടങ്ങളെ സുരക്ഷ , പുരനധിവാസം അടക്കം നിരവധി കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എന്‍.സംഘത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്.

Related News