Loading ...

Home USA

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ട്രംപ്; കോവിഡ് ഉത്തേജക പാക്കേജിന് അംഗീകാരം

900 ബില്യണ്‍ ഡോളറിന്റെ കോവിഡ് ഉത്തേജക പാക്കേജിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. സെനറ്റും പ്രതിനിധി സഭയും പാസാക്കിയ പാക്കേജ് ഒരാഴ്ചയ്ക്കുശേഷമാണ് ട്രംപ് ഒപ്പിടുന്നത്. പാക്കേജ് അപമാനകരമാണെന്നും അമേരിക്കക്കാര്‍ക്ക് ട്രിപ്പിള്‍ റിലീഫ് പേയ്മെന്റിനേക്കാള്‍ കൂടുതല്‍ തുക നല്‍കണമെന്നും അഭിപ്രായപ്പെട്ടാണ് ട്രംപ് ബില്ലില്‍ ഒപ്പിടാതിരുന്നത്. എന്നാല്‍ എത്രയും വേഗം ബില്ലുകളില്‍ ഒപ്പിടണമെന്ന് കോണ്‍ഗ്രസ് അംഗങ്ങളില്‍നിന്ന് സമ്മര്‍ദ്ദം ഏറിയതോടെ ഏതാനും മാറ്റങ്ങള്‍ വരുത്തിയശേഷമാണ് ട്രംപ് ബില്ലുകള്‍ അംഗീകരിച്ചത്.
ബില്‍ ഭേദഗതി ചെയ്ത് തുശ്ചമായ 600 ഡോളറില്‍നിന്ന് 2000 ഡോളര്‍ ഉയര്‍ത്തുകയോ ദമ്ബതികള്‍ക്ക് 4000 ഡോളറായി ഉയര്‍ത്തുകയോ വേണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. നിയമനിര്‍മാണത്തിലെ അനാവശ്യവും പാഴായതുമായ നിര്‍ദേശങ്ങള്‍ മാറ്റി അനുയോജ്യമായ ബില്‍ തനിക്ക് അയച്ചുതരാനും ട്രംപ് കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇരുസഭകളും പാസാക്കിയ ബില്‍ എത്രയും വേഗം അംഗീകരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമാക്കി. തുടര്‍ന്നാണ് ട്രംപ് ബില്ലുകളില്‍ ഒപ്പിട്ടത്. അതേസമയം, അനാവശ്യ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് താന്‍ ഒപ്പിട്ടിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ സഹായകമാവുന്ന രീതിയിലും കൂടുതല്‍ സാമ്ബത്തികമായി സഹായിക്കുന്ന തരത്തിലുമാണ് ബില്ലുകള്‍ ഉണ്ടാവേണ്ടതെന്നാണ് ട്രംപിന്റെ അഭിപ്രായം. മരണഭീതിക്കൊപ്പം കോവിഡ് ജോലി മേഖലയെയും സമ്ബദ്വ്യവസ്ഥയെയും സാരമായി ബാധിച്ചതിനെത്തുടര്‍ന്നാണ് മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഉത്തേജക പാക്കേജ് കോണ്‍ഗ്രസിന്റെ ഇരുസഭകളും പാസാക്കിയത്. കോവിഡിനെത്തുടര്‍ന്ന് തൊഴില്‍ രഹിതരായവര്‍ക്ക് നല്‍കിവരുന്ന തൊഴിലില്ലായ്മ ആനുകൂല്യങ്ങളുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പുതിയ നീക്കം. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കൊപ്പം വാടക സഹായത്തിനും ചെറുകിട ബിസിനസുകാര്‍ക്കും സഹായം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരിന്നു പുതിയ ഉത്തേജക പാക്കേജ്.

Related News