Loading ...

Home USA

ഡാളസിൽ അഖില ലോക പ്രാർഥനാദിനാഘോഷം 11ന്

ഡാളസ്: കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 11ന് (ശനി) പ്രാർഥനാദിനാഘോഷം നടത്തുന്നു. രാവിലെ 8.30 മുതൽ ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ നടത്തുന്ന സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഡാളസിന്‍റെ വനിതാ വിഭാഗമാണ് ഈ പ്രാർഥന ദിനാഘോഷത്തിനു നേതൃത്വം നല്കുന്നത്. ഡാളസിലെ ഇരുപത്തഞ്ചിൽപ്പരം പള്ളികളുടെ കൂട്ടായ്മയാണ് ഇത്. ഈവർഷം ഫിലിപ്പീൻസിനെ കേന്ദ്രീകരിച്ചുകൊണ്ട് "ഞാൻ നിങ്ങളോട് അന്യായം പ്രവർത്തിക്കുമോ?’ എന്ന മുഖ്യ ചിന്താവിഷയത്തിൽ ലിജിൻ ഹന്നാ രാജു മുഖ്യ പ്രഭാഷണം നടത്തും.

കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാളസ് 2016 പ്രസിഡന്‍റ് à´«à´¾. രാജു ദാനിയേൽ, 2017 പ്രസിഡന്‍റ് റവ. വി.à´Žà´‚. തോമസ് കോർഎപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്സാണ്ടർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്ന സമ്മേളനത്തിന്‍റെ വിജയത്തിനായി കണ്‍വീനർ സാറാമ്മ രാജുവിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. 

ഡാളസിലെ എല്ലാ പള്ളികളിൽ നിന്നും വനിതകൾ ശനിയാഴ്ച രാവിലെ സെന്‍റ് മേരീസ് വലിയപള്ളിയിൽ എത്തിച്ചേരണമെന്ന് സാറാമ്മ രാജു അറിയിച്ചു.

വിവരങ്ങൾക്ക്: 214 476 6759.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Related News