Loading ...

Home USA

കുടിയേറ്റ-തൊഴില്‍ വിസാ നിയന്ത്രണം മാര്‍ച്ച്‌ വരെ ദീര്‍ഘിപ്പിച്ച്‌ അമേരിക്ക

അമേരിക്കയിലേക്കുള്ള കുടിയേറ്റ, തൊഴില്‍ വിസാ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡിസംബര്‍ 31ന് അവസാനിച്ച നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെയാണ് നീട്ടിയിരിക്കുന്നത്. കോവിഡ് മഹാമാരി സമ്ബദ്ഘടനയെ സാരമായി ബാധിച്ചതിനാല്‍ രാജ്യത്തെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വിസാ നിയന്ത്രണം ദീര്‍ഘിപ്പിക്കുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. കോവിഡിനെത്തുടര്‍ന്ന് 20 ദശലക്ഷം ആളുകളാണ് യുഎസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വാങ്ങുന്നത്.
ഇന്ത്യക്കാര്‍ ഏറെ ആശ്രയിക്കുന്ന എച്ച്‌ 1 ബി വിസകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. പുതിയവര്‍ഷം പുതിയ തൊഴില്‍മേഖല കണ്ടെത്താമെന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. എന്നാല്‍ നിലവില്‍ അമേരിക്കയില്‍ കഴിയുന്ന എച്ച്‌1ബി വിസയുള്ളവരെയോ മറ്റു വിസ വിഭാഗങ്ങളിലുള്ളവരേയോ ഉത്തരവ് ബാധിക്കില്ലെന്നത് ആശ്വാസമാണ്. അതേസമയം, നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ നിയന്ത്രണം ഉടന്‍ നീക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ഈമാസം 20നാണ് ബൈഡന്‍ അധികാരമേല്‍ക്കുക. ട്രംപിന്റെ കുടിയേറ്റ വിസ നയങ്ങളെ എതിര്‍ക്കുന്ന ബൈഡന്‍ നിയന്ത്രണങ്ങള്‍ ചുരുക്കിയേക്കുമെന്നാണ് പ്രതീക്ഷ.

Related News