Loading ...

Home Australia/NZ

143 വര്‍ഷം പഴക്കമുള്ള ഓസ്‌ട്രേലിയന്‍ ദേശീയ ഗാനം ഭേദഗതി ചെയ്തു

കാന്‍ബെറ: ദേശീയ ഗാനം ഭേദഗതി ചെയ്ത് ഓസ്‌ട്രേലിയ. ഗാനത്തിലെ ഒരു വാക്ക് തീരുത്തിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ദേശീയ ഗാനത്തിന്റ അന്തസത്തയില്‍ പ്രധാനമാറ്റം വരുത്തിയതാണ് പുതിയ ഭേദഗതി. 143 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഗാനം രചിച്ചത്. ദേശീയ ഐക്യം ഉറപ്പാക്കുന്നതിനും രാജ്യത്തെ തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ക്ക് പരിഗണന ഉറപ്പാക്കാനുമാണ് ദേശീയഗാനത്തില്‍ ചരിത്രപരമായ തിരുത്ത്. ദേശീയ ഗാനത്തിലെ രണ്ടാമത്തെ വരിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 'For we are young and free' എന്നത് മാറ്റി 'For we are one and free' എന്നാക്കി. ആധുനിക ഓസ്‌ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അര്‍ത്ഥത്തിലായിരുന്നു ഈ ഗാനം രചിച്ചത്. 1878ല്‍ പീറ്റര്‍ ഡോഡ്‌സ് മക്കോര്‍മിക്ക് ആണ് ഗാനം എഴുതിയത്. 60,000 വര്‍ഷത്തിലേറെ പഴക്കമുള്ള ഓസ്‌ട്രേലയന്‍ മനുഷ്യ ചരിത്രം തിരസ്‌കരിക്കുകയാണ് ഈ പ്രയോഗം എന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓസ്‌ട്രേലിയയുടെ ചരിത്രവും സംസ്‌കാരവും പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ മാറ്റമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

Related News