Loading ...

Home health

സുഗന്ധം മാത്രമല്ല ആരോഗ്യ സുരക്ഷയും നല്‍കുന്ന പാരിജാതം

പുഷ്പങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നത് അതിന്റെ മണവും ഭംഗിയും കൊണ്ടാണ്. എന്നാല്‍ അതിലുപരിയായി ഔഷധ ഗുണമുളളവ കൂടിയായിരിക്കും മിക്ക പുഷ്പങ്ങളും. രാത്രിയില്‍ സുഗന്ധം പരത്തുന്ന ഒരു പുഷ്പമാണ് പാരിജാതം. ഔഷധ ഗുണം ഏറെയുളള പാരിജാതത്തിന്റെ പൂവുകളും വേരും ചെടിയും എല്ലാം മിക്ക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന വീക്കത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പാരിജാതത്തിന്റെ എണ്ണ. ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഇതില്‍ ഉള്ളത് കൊണ്ട് തന്നെ അനാവശ്യമായി ആരോഗ്യത്തെ തകര്‍ക്കുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ഇത് ഏറെ സഹായിക്കുന്നു. ആയുര്‍വേദ ഔഷധത്തില്‍ മലേറിയ, ഡെങ്കി എന്നിവ ചികിത്സിക്കാന്‍ പാരിജാതം ഉപയോഗിക്കാം. പാരിജാത ഇലകള്‍ ആന്റിപൈറിറ്റിക് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, ഇത് പനി കുറയ്ക്കാന്‍ സഹായിക്കുന്നു. പാരിജാത ഇലകള്‍ക്ക് പുറമേ, പനി ചികിത്സിക്കാന്‍ ഇതിന്റെ പുറംതൊലി ഉപയോഗിക്കുന്നു. കൂടാതെ ഒലിവ് ഓയിലില്‍ രണ്ട് തുള്ളി പാരിജാതത്തിന്റെ ഓയിലും കലര്‍ത്തി പനിയുളള സമയത്ത് പാദങ്ങളില്‍ തടവിയാല്‍ അത് ശരീര താപനില കുറയ്ക്കാന്‍ സഹായിക്കുന്നു. പാരിജാതത്തിന്റെ പൂക്കള്‍ക്കും പ്രത്യേകിച്ച്‌ ഇലകള്‍ക്കും എഥനോള്‍ സംയുക്തങ്ങള്‍ ഉള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വളരെ കൂടുതലാണ്. ഹ്യൂമറല്‍, സെല്‍-മെഡിറ്റേറ്റഡ് ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ എഥനോള്‍ സംയുക്തങ്ങള്‍ സഹായിക്കുന്നു. പാരിജത്തിന്റെ 20-25 ഇലകള്‍ എടുത്ത് 300 മില്ലി വെള്ളം ചേര്‍ത്ത് ഇല നല്ലതു പോലെ തിളപ്പിക്കുക. ഈ മിശ്രിതം തിളപ്പിച്ച്‌ പകുതിയായി കുറുക്കിയെടുക്കുക. അവ അരിച്ചെടുത്ത് മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിക്കുക. ഓരോ ഭാഗവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കുക, ഭക്ഷണത്തിന് 1 മണിക്കൂര്‍ മുമ്ബ് കഴിക്കുക. കൂടാതെ ഈ എഥനോള്‍ സംയുക്തങ്ങള്‍ ചുമ ഒഴിവാക്കാനും സഹായിക്കുന്നു.

Related News