Loading ...

Home USA

കാപിറ്റോള്‍ ആക്രമണം; ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്കോ: യു.എസ് പാര്‍ലമെന്‍റില്‍ ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി അതിക്രമം നടത്തിയതിന് സംഭവത്തിന് പിന്നാലെ ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ട്രംപിന്‍റെ മൂന്ന് ട്വീറ്റുകള്‍ മറച്ച ട്വിറ്റര്‍ ഇവ നീക്കംചെയ്യാനും ആവശ്യപ്പെട്ടു.

നിയമാവലി ലംഘിച്ചതിനാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ട്രംപിനെ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കുമെന്ന് ഫേസ്ബുക് അറിയിച്ചു. ട്വിറ്റര്‍ ട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്കാണ് മരവിപ്പിച്ചത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിച്ചത് നീട്ടുമെന്നും മുന്നറിയിപ്പ് നല്‍കി. യു.എസ് പാര്‍ലമെന്‍റില്‍ ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടല്‍ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്.

Related News