Loading ...

Home USA

തായ് വാന്റെ നയതന്ത്ര വിലക്കുകള്‍ നീക്കി അമേരിക്ക


വാഷിംഗ്ടണ്‍: തായ് വാന് ഏര്‍പ്പെടുത്തിയിരുന്ന സ്വയം പ്രഖ്യാപിത നയതന്ത്ര വിലക്കുകള്‍ നീക്കി യുഎസ്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളുടെ ആശയവിനിമയത്തിന് യുഎസ് ഏര്‍പ്പെടുത്തിയിരുന്ന സ്വയംപ്രഖ്യാപിത വിലക്കാണ് നീക്കിയത്. യുഎസ് വിദേശകാര്യസെക്രട്ടറി മൈക്കല്‍ പോംപിയോ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

വിലക്കുകള്‍ നീക്കിയതില്‍ നന്ദിയുണ്ടെന്ന് തായ് വാന്‍ വിദേശകാര്യമന്ത്രി ജൂഷിയെ ജോസഫ് വൂ ട്വീറ്ററില്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പരുക്കന്‍ പ്രതികരണവുമായി ചൈനീസ് മാദ്ധ്യമങ്ങള്‍ രംഗത്തെത്തി. തായ് വാനുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ അവസാനകാലഘട്ടത്തില്‍ ട്രംപ് ഭരണകൂടം നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന് ഉത്തരവാദികളെന്ന നിലയില്‍ ചൈനയെ ലോകം ഒറ്റപ്പെടുത്തിയ ഘട്ടത്തിലായിരുന്നു യുഎസ് തായ് വാനുമായി അടുക്കാനുളള ശ്രമം സജീവമാക്കിയത്.എന്നാല്‍ യുഎസിന്റെ ഇടപെടലുകളെ നിശിതമായി വിമര്‍ശിക്കുന്ന സമീപനമാണ് ചൈന സ്വീകരിച്ചത്. യുഎന്നിലെ യുഎസ് അംബാസഡര്‍ കെല്ലി ക്രാഫ്റ്റ് ഈ ആഴ്ച തായ് വാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വിലക്കുകള്‍ നീക്കിയതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തായ് വാനിലെത്തിയ യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വ്വീസ് സെക്രട്ടറി അലക്‌സ് അസാര്‍ ആണ് ഏറെക്കാലമായി തായ് വാന്‍ സന്ദര്‍ശിച്ച ഏറ്റവും ഉയര്‍ന്ന യുഎസ് പ്രതിനിധി.ട്രംപ് ഭരണകൂടം വൈകാതെ സ്ഥാനമൊഴിയുമെങ്കിലും തായ് വാന്‍ പോലുളള രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്ന നിലപാടാണ് ജോ ബൈഡനും തുടരുകയെന്നാണ് യുഎസ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related News