Loading ...

Home health

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്‍ഡിയോ വ്യായാമങ്ങള്‍

ശരീരത്തിന്റെ സംരക്ഷണത്തിന് ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നടത്തമോ ജോഗിങ്ങോ എന്തുമാകാം. ആരോഗ്യകരമായി ഭാരംകുറയ്ക്കാന്‍ കാര്‍ഡിയോ വ്യായാമങ്ങളാണ് മികച്ചത്. അതിരാവിലെയുള്ള നടത്തവും ജോഗിങ്ങും ഹൃദയത്തിന് ആരോഗ്യം നല്‍കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തസമ്മര്‍ദം നിയന്ത്രിക്കാനും സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും കാര്‍ഡിയോ വര്‍ക്ക്‌ഔട്ടുകള്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണകരമായ കാര്‍ഡിയോ, സ്ട്രെസ് കുറയ്ക്കുന്നു. ചര്‍മത്തിനും ആരോഗ്യമേകുന്നു. കാര്‍ഡിയോ വ്യായാമങ്ങള്‍ നിങ്ങളെ ആരോഗ്യവും സൗന്ദര്യവും ഉള്ളവരാക്കും. ഇതാ ചില കാര്‍ഡിയോ വ്യായാമങ്ങള്‍.

1. ഓട്ടം ഏറെ പ്രധാനപ്പെട്ട കാര്‍ഡിയോ വ്യായാമാണ്. കാലറി കത്തിച്ചു കളയാനും പെട്ടെന്ന് അമിതഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ചെറുദൂരം ഓടിത്തുടങ്ങാം. ക്രമേണ ദൂരം കൂട്ടാം. രാവിലെ ഇത് ചെയ്യുന്നത് ദിവസം മുഴുവന്‍ ആക്റ്റീവ് ആയിരിക്കാന്‍ സഹായിക്കും.

2. ജംപിങ്ങ് റോപ്പ്- പേശികളെ ശക്തിപ്പെടുത്താനും ഷോള്‍ഡര്‍ സ്ട്രെങ്ത് കൂട്ടാനും കോര്‍ഡിനേഷന്‍ മെച്ചപ്പെടുത്താനും നല്ലത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തിന് മികച്ചത്. സാവധാനത്തില്‍ തുടങ്ങി മീഡിയത്തിലേക്ക് മാറാം. ജംപിങ്ങ് റോപ്പ് വ്യായാമം വളരെ പെട്ടെന്ന് കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

3. പടികള്‍ കയറാം- പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ മികച്ച ഒരു മാര്‍ഗം. ഒരു ദിവസം 600 മുതല്‍ 700 വരെ കാലറി കത്തിക്കാന്‍ സഹായിക്കും. പേശികളെ ശക്തിപ്പെടുത്തുന്നു. പടികള്‍ കയറുന്നത്, മുട്ടിനും കാലിന്റെ സന്ധികള്‍ക്കും സമ്മര്‍ദം ഉണ്ടാക്കാം. അതുകൊണ്ട് വളരെ ശ്രദ്ധയോടെ അമിതമാകാതെ വേണം ചെയ്യാന്‍.

4 സൈക്ലിങ്ങ് - ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ ഒരു കാര്‍ഡിയോ വ്യായാമം. അതിരാവിലെയോ വൈകുന്നേരമോ ചെയ്യാം. എല്ലുകള്‍ക്കും ശരീരകലകള്‍ക്കും നല്ലത്.

5. നീന്തല്‍- ഏറ്റവും മികച്ച കാര്‍ഡിയോ എക്സര്‍സൈസുകളിലൊന്ന്. ശരീരത്തിന് മുഴുവന്‍ ഗുണകരം. ഫിറ്റ്നസും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. കുറച്ചു മാത്രം നീന്തിയാല്‍ പോലും 30-35 കാലറി കുറയും. ശരീരത്തെ മുഴുവന്‍ ടോണ്‍ ചെയ്യുന്ന ഫുള്‍ബോഡി വര്‍ക്ക് ഔട്ട് ആണിത്.

Related News