Loading ...

Home USA

നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യന്‍ വംശജ

വാഷിങ്​ടണ്‍: യു.എസ്​ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്​ടിങ്​ ചീഫ്​ ഓഫ്​ സ്​റ്റാഫായി ഇന്ത്യന്‍ വംശജ ഭവ്യ ലാല്‍ നിയമിതയായി.
ജോ ബൈഡന്റെ  പ്രസിഡന്‍ഷ്യല്‍ ട്രാന്‍സിഷന്‍ ഏജന്‍സി അവലോകന സംഘാംഗമായി പ്രവര്‍ത്തിച്ചിരുന്നു. ബഹിരാകാശ സാ​ങ്കേതിക വിദ്യയിലും എന്‍ജിനീയറിങ്ങിലും അഗാത പണ്ഡിത്യമുള്ള വനിതയാണ്​ ഭവ്യ ലാലെന്ന്​ നാസ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിഫന്‍സ്​ അനാലിസിസ്​ സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജി പോളിസി ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ ​(എസ്​.à´Ÿà´¿.പി.ഐ) 2005 മുതല്‍ 2020 വരെ ഗവേഷണ സ്​റ്റാഫ്​ അംഗമായും ഇന്തോ-അമേരിക്കന്‍ വനിതയായ ഭവ്യ ലാല്‍ സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. വൈറ്റ് ഹൗസി​െന്‍റ ശാസ്​ത്ര സാ​ങ്കേതിക വിദ്യ നയം, നാഷണല്‍ സ്പേസ് കൗണ്‍സില്‍, കൂടാതെ നാസ, പ്രതിരോധ വകുപ്പ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുള്‍പ്പെടെയുള്ള ഫെഡറല്‍ ബഹിരാകാശാധിഷ്ഠിത ഓര്‍ഗനൈസേഷനുകള്‍ക്കായുള്ള ബഹിരാകാശ സാങ്കേതികവിദ്യ, തന്ത്രം, നയം എന്നിവയുടെ വിശകലനത്തിന് ഭവ്യ ലാല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്​.

Related News