Loading ...

Home USA

യു.​എ​സി​ൽ ഇ​ന്ത്യ​ൻ വിദ്യാർഥിനിക്ക്​ രണ്ടരലക്ഷം ഡോ​ള​റി​െൻറ ശാ​സ്​​ത്ര അ​വാ​ർ​ഡ്​

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​രി​യാ​യ പെ​ൺ​കൊ​ടി 2,50,000 ​േഡാ​ള​റി​െൻറ ശാ​സ്​​ത്ര പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​യാ​യി. ന്യൂ​ജേ​ഴ്​​സി നി​വാ​സി​യാ​യ ഇ​​ന്ദ്രാ​ണി ദാ​സാ(17)​ണ് യു.​എ​സി​ലെ പ്ര​മു​ഖ ശാ​സ്​​ത്ര​ഗ​ണി​ത മ​ത്സ​ര​മാ​യ റീ​ജ​ന​റോ​ൺ സ​യ​ൻ​സ്​ ടാ​ല​ൻ​റ്​ സേ​ർ​ച്​ അ​വാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യ​ത്​.മ​സ്​​തി​ഷ്​​ക​ത്തി​നേ​റ്റ പ​രി​ക്കും നാ​ഡീ​വ്യൂ​ഹ രോ​ഗ​ങ്ങ​ളും കാ​ര​ണം നാ​ഡീ​കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​ത്തി​നാ​ണ്​ ഇ​ന്ദ്ര​ണി​ക്ക്​ പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്​. പു​ര​സ്​​കാ​ര​ത്തി​െൻറ അ​വ​സാ​ന പ​ത്തു പേ​ര​ു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ദ്രാ​ണി​യ​ട​ക്കം അ​ഞ്ച്​ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യാ​ന നി​വാ​സി​യാ​യ ഇ​ന്ത്യ​ക്കാ​ര​ൻ അ​ർ​ജു​ൻ ര​മ​നി(18)​യാ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്തി​ന്​ അ​ർ​ഹ​നാ​യ​ത്​. 1,50,000 ഡോ​ള​റാ​ണ്​ അ​ർ​ജു​ന്​ കി​ട്ടി​യ പു​ര​സ്​​കാ​ര തു​ക. നെ​റ്റ്​​വ​ർ​ക്ക്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ന​ൽ​കാ​ൻ ഗ​ണി​ത​ശാ​സ്​​ത്ര​ത്തി​ലെ രേ​ഖാ​ചി​ത്ര രീ​തി​യും ക​മ്പ്യൂ​ട്ട​ർ ​പ്രോ​​ഗ്രാ​മി​ങ്ങും സം​യോ​ജി​പ്പി​ച്ച ക​ണ്ടു​പി​ടി​ത്ത​ത്തി​നാ​ണ്​ അ​ർ​ജു​ന്​ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്​.ഇ​ന്ത്യ​ക്കാ​രി​യാ​യ അ​ർ​ച്ച​ന വ​ർ​മ(17)​ക്ക്​ 90,000 ഡോ​ള​ർ സ​മ്മാ​ന​ത്തു​ക ല​ഭി​ച്ചു. ന്യ​യോ​ർ​ക്കി​ലാ​ണ്​ അ​ർ​ച്ച​ന താ​മ​സി​ക്കു​ന്ന​ത്​. 70,000 ഡോ​ള​ർ ല​ഭി​ച്ച വി​ർ​ജീ​ന​യി​ൽ നി​ന്നു​ള്ള പ്ര​തി​ക്​ നാ​യി​ഡു(18), 50,000 ഡോ​ള​ർ ല​ഭി​ച്ച ​േഫ്ലാ​റി​ഡ​യി​ൽ​നി​ന്നു​ള്ള വൃ​ന്ദ മ​ദ​ൻ(17) എ​ന്നി​വ​രാ​ണ്​ അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ മ​റ്റ്​ ഇ​ന്ത്യ​ക്കാ​ർ. ഇൗ ​വ​ർ​ഷ​ത്തെ റീ​ജ​ന​റോ​ൺ സ​യ​ൻ​സ്​ ടാ​ല​ൻ​റ്​ സേ​ർ​ച്ചി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1,700 ഹൈ​സ്​​കൂ​ൾ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ 300ഒാ​​ളം പേ​രെ മാ​ത്ര​മാ​ണ്​ വി​ദ​ഗ്​​ധ​രാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്​. ഇ​വ​രി​ൽ 40 പേ​രെ​യാ​ണ്​ ആ​ദ്യ പ​ത്ത്​ അ​വാ​ർ​ഡു​ക​ളി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​ർ ക്ഷ​ണി​ച്ച​ത്​. വി​ജ​യി​ക​ൾ​ക്ക്​ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യി റീ​ജ​ന​റോ​ൺ​ ചീ​ഫ്​ സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​റും പ്ര​സി​ഡ​ൻ​റു​മാ​യ​ ജോ​ർ​ജ്​ ഡി. ​യാ​ൻ​കൊ​പൊ​ള​സ്​ പ​റ​ഞ്ഞു.

Related News