Loading ...

Home USA

ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ പി​ന്തു​ണ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ അ​മേ​രി​ക്ക. ക​ര്‍​ഷ​ക പ്ര​ശ്നം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്. ഇ​ന്ത്യ​ന്‍ വി​പ​ണി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ നി​ക്ഷേ​പം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​തേ​സ​മ​യം, ക​ര്‍​ഷ​ക സ​മ​ര​ത്തെ നേ​രി​ടാ​നു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് വി​ല​ക്കി​നെ​യും അ​മേ​രി​ക്ക വി​മ​ര്‍​ശി​ച്ചു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് ഇ​ന്‍​റ​ര്‍​നെ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Related News