Loading ...

Home health

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ ഇനി ഈ പച്ചക്കറികള്‍

ശരീരത്തിലെ അധിക കൊഴുപ്പ് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതില്‍ അടിവയറ്റിലെ കൊഴുപ്പാണ് കൂടുതല്‍ ദോഷകരം. മാത്രമല്ല നിരവധി ആരോ​ഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തില്‍ വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇനി പറയുന്നത്.

ബീന്‍സ്

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ബീന്‍സ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു.

പാലക്ക് ചീര

ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് പാലക്ക് ചീര. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പാലക്ക് ചീര സൂപ്പായോ അല്ലാതെയോ കഴിക്കാം.

കാരറ്റ്

കാരറ്റ് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. വിറ്റാമിന്‍ എ യും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയും കാരറ്റില്‍ സമ്ബുഷ്ടമായ അളവില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാനും മികച്ചതാണ്.

ബ്രോക്കോളി

നാരുകള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ശരീരത്തിലെ കൊഴുപ്പിനെ ചെറുക്കുന്ന ഫൈറ്റോകെമിക്കലുകളും ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.

Related News